x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു


Published: March 2, 2026 11:19 AM IST | Updated: March 2, 2026 11:19 AM IST

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ നി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ​ഖു​വ​യ്യ ഗ്രാ​മ​ത്തി​ലെ ഇ​സ്ത്രാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ക്കം അ​ഞ്ഞൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ സം​ഗ​മം സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും അ​ച്ച​ട​ക്കം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഹാ​ഷിം കു​ന്നും​ത​റ, ഷ​ഫീ​ക് അ​ങ്ങാ​ടി​പ്പു​റം, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മു​സാ​ഹ്മി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ​ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സാ​ഹ്മി​യ, ദു​ർ​മ, ഗു​വ​യ്യ, റു​വൈ​ദ എ​ന്നീ നാ​ല് യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളും ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും ഇ​ഫ്താ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

Tags : Iftar Treat Keli Nri News

Recent News

Corehub Up