x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മി​ത ബു​ദ്ധി മ​നു​ഷ്യ​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്ക് പ​ക​ര​മാ​വി​ല്ല: കേ​ളി സെ​മി​നാ​ർ


Published: June 8, 2026 03:03 PM IST | Updated: June 8, 2026 03:03 PM IST

റി​യാ​ദ്: നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മ്പോ​ഴും തൊ​ഴി​ൽ ന​ഷ്‌​ടം, സ്വ​കാ​ര്യ​താ ലം​ഘ​നം, വ്യാ​ജ​വി​വ​ര​ങ്ങ​ളു​ടെ വ്യാ​പ​നം തു​ട​ങ്ങി​യ ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ളും സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ളി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ​യു​ടെ സാം​സ്‌​കാ​രി​ക വി​ഭാ​ഗ​വും കേ​ളി സൈ​ബ​ർ വിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "നി​ർ​മി​ത ബു​ദ്ധി​യു​ടെ യു​ഗം - ആ​ശ​യ്ക്കും ആ​ശ​ങ്ക​യ്ക്കും' എ​ന്ന സെ​മി​നാ​ർ റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

കേ​ളി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​മോ​ൻ സ്റ്റീ​ഫ​ൻ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങ് കേ​ളി മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക​വി​ദ്യ​യെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച, ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ൾ, തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​ത് ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മ്പോ​ഴും മ​നു​ഷ്യ​ന്റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​യ്ക്കും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യും പ​ക​ര​മാ​കി​ല്ലെ​ന്നും, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക​വും ധാ​ർ​മി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ർ​ച്ച​ക​ളി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കേ​ളി കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, ജോ​യി​ന്‍റ ട്ര​ഷ​റ​ർ സിം​നേ​ഷ്, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, നൗ​ഫ​ൽ, സ​ജീ​വ്, കൃ​ഷ്ണ​ൻ​കു​ട്ടി, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ്, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ മൂ​സ കൊ​മ്പ​ൻ, മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സൈ​ബ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ സു​ബി​ൻ, ചി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലിം, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം അം​ഗം അ​ന​സ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ കേ​ളി റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി സ്വാ​ഗ​ത​വും ഏ​രി​യ സാം​സ്‌​കാ​രി​ക ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : keli seminar riyadh

NRI

ക്യാ​പ്റ്റ​ൻ വി​ബി​ൻ വി​ൻ​സ​ന്‍റ് സ​ൺ​ഷൈ​ൻ റീ​ജി​യ​ണി​ൽ നി​ന്നും ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു സൗ​ത്ത് ഫ്ലോ​റി​ഡ: 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ക്യാ​പ്റ്റ​ൻ വി​ബി​ൻ വി​ൻ​സ​ന്‍റ് മ​ത്സ​രി​ക്കു​ന്നു. കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ നി​ല​വി​ലെ ക​മ്മി​റ്റി അം​ഗ​വും സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ദ്ദേ​ഹം, വ​ർ​ഷ​ങ്ങ​ളാ​യി ഫോ​മാ​യു​ടെ​യും കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​യ ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​ണ്. ഫോ​മാ പ​രി​പാ​ടി​ക​ൾ​ക്ക് ത​ന്‍റെ ഫ്ലൈ​റ്റ് സ്കൂ​ളി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക​യും വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ്യോ​മ​യാ​ന രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലാ​യ ക്യാ​പ്റ്റ​ൻ: വി​ബി​ൻ, സ​മൂ​ഹ​സേ​വ​ന രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്. 2019-ൽ ​ബ​ഹാ​മാ​സി​നെ ത​ക​ർ​ത്ത ചു​ഴ​

Recent News

Corehub Up