Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seminar

Kottayam

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ര്‍

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​റേ​റ്റിം​ഗ് നേ​ച്ച​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ന്താ​രാഷ്‌ട്ര ച​രി​ത്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പ്ര​ഫു​ല്‍ അ​ഗ​ര്‍​വാ​ള്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ഉ​ള്‍​പ്പെ​ടെ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കേ​വ​ലം മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത​മാ​യ കാ​ഴ്ച​പ്പാ​ട് കൊ​ണ്ട് മാ​ത്രം പ്ര​ശ്‌​ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ലെ​ന്നും പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ ച​രി​ത്ര ആ​ഖ്യാ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി മ​നേ​ഷ് വ​ര്‍​ഗീ​സ് ജോ​ണ്‍, സെ​മി​നാ​ര്‍ സം​ഘാ​ട​ക​രാ​യ ഡോ. ​ജ​സ്റ്റി​ന്‍ ജോ​സ്, ജി.​എ​സ്. ന​ന്ദ​ന​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​രി​ത്ര​കാ​ര​ന്മാ​രാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, ഡോ. ​ജ​സ്റ്റി​ന്‍ മാ​ത്യു, ഡോ. ​വി​ജ​യ രാം​ദാ​സ് മ​ണ്ഡ​ല, പാ​രി​സ്ഥി​തി​ക​ശാ​സ്ത്ര വി​ദ​ഗ്ധ​നാ​യ ഡോ. ​സാ​ബു ജോ​സ​ഫ്, സാ​ഹി​ത്യ​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​മ​രി​യ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. യു​എ​സ്എ, താ​യ്‌​വാ​ന്‍, ടാ​ന്‍​സാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രും പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി.

ഇ​ന്ന​ലെ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി മ​നേ​ഷ് വ​ര്‍​ഗീ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റ്റോ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

District News

ജിഎസ്ടി: രാജ്യത്തിന്‍റെ വൈവിധ്യങ്ങൾ സമന്വയിപ്പിക്കുന്ന സമ്പദ്ഘടനയ്ക്ക് കാരണമാകുമെന്ന് ഡോ. മനു ജെ വെട്ടിക്കൻ ഐ.ഇഎസ്

 

അരുവിത്തുറ :രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ജി എസ് ടി കാരണമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐഇഎസ് പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. "പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം" എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം കോളേജ് മാനേജർ റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകി.

ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ. സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും, ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തി. കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐക്യു ഏ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെമിനാർ കൺവീനർ ഡോ. മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, സെന്റർ ഫോർ റൂറൽ മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ് ഡി.ജി.എം ശ്രീ. റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക 'സംവാദ സദസ്സ് ' സംഘടിപ്പിച്ചിട്ടുണ്ട്.

ജിഎസ്ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ, ഗ്രാമീണ സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും പങ്കെടുക്കും.

District News

കാ​പ്പി​ക്ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി

പു​ൽ​പ്പ​ള്ളി: എ​യിം​സ് വേ ​ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ക​രി​മം അ​ങ്ക​ണ​വാ​ടി​യി​ൽ കാ​പ്പി​ക്ക​ർ​ഷ​ക​ർ​ക്ക് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

80 ഓ​ളം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യിം​സ് വേ ​ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​തി​നി​ധി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റെ കെ.​വി. ജോ​ണി, അ​ഞ്ജു ശ്രീ​ജി​ത്ത്, ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഇ​ന്ത്യ ഫീ​ൽ​ഡ് കോ ​ഓ​ഡി​നേ​റ്റ​ർ ഷാ​രോ​ണ്‍, കു​ര്യ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഇ​ന്ത്യ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സ്പേ​ർ​ട്ട് ഗാ​യ​ത്രി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

 

District News

സാ​ന്‍റാ മോ​ണി​ക്ക മാ​ർ​ഗ​നി​ർ​ദേ​ശ സെ​മി​നാ​റി​ന് ഇ​ന്ന് തു​ട​ക്കം

ക​ണ്ണൂ​ർ: സാ​ന്‍റ​മോ​ണി​ക്ക സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ-​സം​ശ​യ നി​വാ​ര​ണ സെ​മി​നാ​ർ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ക​ണ്ണൂ​ർ ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള എ​ക്സോ​റാ ക​ൺ​വ​ൻ​ഷ​ൻ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് രാം​ന​ഗ​ർ റോ​ഡ് പു​തി​യ​വ​ള​പ്പ് ഹോ​ട്ട​ൽ എ​മി​റേ​റ്റ്സി​ലും ഇ​ന്നും, ഇ​രി​ട്ടി കൊ​ള്ളി​ക്ക​ട​വ് ബ്രി​ഡ്ജി​നു സ​മീ​പം ഗ്രാ​ൻ​ഡ് റി​വ​ർ സൈ​ഡ്, ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​മു​ള്ള എ​കെ ടൂ​റി​സ്റ്റ് ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ളെ​യും രാ​വി​ലെ10 ന് ​ന​ട​ക്കും.

പ്ല​സ്ടു, ഡി​ഗ്രി, മാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്കും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കും വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​ന​ത്തെ സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ക്കും.1.5 ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷ​ത്തി​ന് താ​ഴെ വ​രെ ചെ​ല​വി​ൽ യൂ​റോ​പ്പ്, പ്ര​മു​ഖ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ കോ​ഴ്സു​ക​ൾ എ​ഐ ബാ​ധി​ക്കാ​ത്ത, സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലും തൊ​ഴി​ൽ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന കോ​ഴ്സു​ക​ൾ, പ​ര​മ്പ​രാ​ഗ​ത -പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ ട്യൂ​ഷ​ൻ ഫീ​സ് ഇ​ല്ലാ​ത്ത​തും കു​റ​ഞ്ഞ ഫീ​സി​ലു​ള്ള കോ​ഴ്സു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും.

50 ശ​ത​മാ​നം മാ​ർ​ക്കു​ള്ള​വ​ർ​ക്ക് പോ​ലും അ​ഡ്മി​ഷ​ൻ സാ​ധ്യ​മാ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് കോ​ഴ്സു​ക​ൾ, പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് ഇ​ള​വു​ക​ൾ യോ​ഗ്യ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ഇ​ന്‍റേ​ൺ​ഷി​പ്പു​ക​ൾ, പാ​ർ​ട്ട് ടൈം ​തൊ​ഴി​ൽ പ​ഠ​നാ​ന​ന്ത​ര പി​ആ​ർ സാ​ധ്യ​ത​ക​ൾ, കോ​ഴ്സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, വീ​സ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ, ഏ​റ്റ​വും പു​തി​യ അ​പ്ഡേ​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ സെ​മി​നാ​റി​ൽ പ്ര​തി​പാ​ദി​ക്കും.

സെ​മി​നാ​റി​ന്‍റെ അ​വ​സാ​നം ചോ​ദ്യോ​ത്ത​ര വേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. അ​ന്നേ ദി​വ​സം ത​ന്നെ അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നാ​യി www.santamonicaedu.in സ​ന്ദ​ർ​ശി​ക്കു​ക . സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 0484 4150999, 9645222999.

NRI

നി​ർ​മി​ത ബു​ദ്ധി മ​നു​ഷ്യ​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്ക് പ​ക​ര​മാ​വി​ല്ല: കേ​ളി സെ​മി​നാ​ർ

റി​യാ​ദ്: നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മ്പോ​ഴും തൊ​ഴി​ൽ ന​ഷ്‌​ടം, സ്വ​കാ​ര്യ​താ ലം​ഘ​നം, വ്യാ​ജ​വി​വ​ര​ങ്ങ​ളു​ടെ വ്യാ​പ​നം തു​ട​ങ്ങി​യ ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ളും സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ളി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ​യു​ടെ സാം​സ്‌​കാ​രി​ക വി​ഭാ​ഗ​വും കേ​ളി സൈ​ബ​ർ വിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "നി​ർ​മി​ത ബു​ദ്ധി​യു​ടെ യു​ഗം - ആ​ശ​യ്ക്കും ആ​ശ​ങ്ക​യ്ക്കും' എ​ന്ന സെ​മി​നാ​ർ റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

കേ​ളി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​മോ​ൻ സ്റ്റീ​ഫ​ൻ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങ് കേ​ളി മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക​വി​ദ്യ​യെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച, ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ൾ, തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​ത് ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മ്പോ​ഴും മ​നു​ഷ്യ​ന്റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​യ്ക്കും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യും പ​ക​ര​മാ​കി​ല്ലെ​ന്നും, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക​വും ധാ​ർ​മി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ർ​ച്ച​ക​ളി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കേ​ളി കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, ജോ​യി​ന്‍റ ട്ര​ഷ​റ​ർ സിം​നേ​ഷ്, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, നൗ​ഫ​ൽ, സ​ജീ​വ്, കൃ​ഷ്ണ​ൻ​കു​ട്ടി, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ്, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ മൂ​സ കൊ​മ്പ​ൻ, മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സൈ​ബ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ സു​ബി​ൻ, ചി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലിം, കേ​ന്ദ്ര സാം​സ്‌​കാ​രി​ക വി​ഭാ​ഗം അം​ഗം അ​ന​സ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ കേ​ളി റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി സ്വാ​ഗ​ത​വും ഏ​രി​യ സാം​സ്‌​കാ​രി​ക ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Business

മൈ ജോബ്, മൈ ബിസിനസ് സെമിനാര്‍ 13ന് കൊച്ചിയിൽ

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തി​​​നു​​​ള്ളി​​​ലും വി​​​ദേ​​​ശ​​​ത്തും തൊ​​​ഴി​​​ല​​​ന്വേ​​​ഷി​​​ക്കു​​​ന്ന യു​​​വാ​​​ക്ക​​​ളെ ബി​​​സി​​​ന​​​സ് സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ര്‍ഷി​​​ക്കാ​​​ന്‍ ഇ​​​ന്‍ഡോ ഗ​​​ള്‍ഫ് ആ​​​ൻ​​​ഡ് മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് (ഇ​​​ന്‍മെ​​​ക്) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മൈ ​​​ജോ​​​ബ്, മൈ ​​​ബി​​​സി​​​ന​​​സ് ഏ​​​ക​​​ദി​​​ന ബി​​​സി​​​ന​​​സ് സെ​​​മി​​​നാ​​​ര്‍ 13ന് ​​​ക​​​ള​​​മ​​​ശേ​​​രി പ​​​ത്ത​​​ടി​​​പ്പാ​​​ലം പി​​​ഡ​​​ബ്ല്യു​​​ഡി റ​​​സ്റ്റ് ഹൗ​​​സി​​​ല്‍ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ല്‍ സ്വ​​​ന്ത​​​മാ​​​യി ബി​​​സി​​​ന​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് പ്രാ​​​യോ​​​ഗി​​​ക മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

സ്വ​​​ന്ത​​​മാ​​​യി ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ന്‍ആ​​​ര്‍ഐ​​​ക​​​ള്‍, യു​​​വാ​​​ക്ക​​​ള്‍, വ​​​നി​​​ത​​​ക​​​ള്‍, തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്ക് സെ​​​മി​​​നാ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.

750 രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഫീ​​​സ്. എ​​​ട്ടു​​​വ​​​രെ പേ​​​രു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് 500 രൂ​​​പ​​​യു​​​ടെ ‘ഏ​​​ര്‍ളി ബേ​​​ര്‍ഡ് ഓ​​​ഫ​​​റു’​​​ണ്ടാ​​​കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും 9645373417 എ​​​ന്ന ന​​​മ്പ​​​റി​​​ലോ [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.

District News

ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും ഹെ​ൽ​പ്പ് ഡെസ്ക് ഉ​ദ്ഘാ​ട​നവും

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ സ​മു​ദാ​യ ശ​ാക്തീക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​വജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി​ജോ പ​താ​ലി​ൽ ഉദ്ഘാടനം ചെയ്തു. ഹെ​ൽ​പ്പ് ഡ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അദ്ദേഹം നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രിക്കൊമ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു മു​ല്ല​ശേ​രി, സാ​ബു തോ​മ​സ് ചെ​റു​കാ​ട്, പി.ടി. ജോ​സ​ഫ് പു​ത്ത​ൻ​വീ​ട്ടി​ൽ, ജോ​ഷി മു​ട്ട​ശേ​രി, സി​സ്റ്റ​ർ ജെ​സ് മേ​രി എ​സ്എ​ബി​എ​സ്, ബേ​ബി  പാ​റ​ക്കാ​ട​ൻ, സോ​ബി​ൻ മാ​ത്യു, എം. ​മെ​റി​ൻ മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഫി​ലി​പ്പ് ഏ​ബ്ര​ഹാം ചാ​ക്കാ​ത്ത​റ ക്ലാ​സു​ക​ൾ ന​യി​ച്ചു. കെ.​ടി. ആന്‍റണി ക​ണ്ണാ​ട്ടു​മ​ഠം, ആ​ശ ജോ​ഷി മു​ട്ട​ശേ​രി, ജി​ജി തോ​മ​സ് ചി​റ​യി​ൽ, അ​മ​ല ജോ​ഷി, റി​വി​ൻ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ സെ​മി​നാ​ർ ശ​നി​യാ​ഴ്ച

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ളു​ടെ ശു​ശ്രൂ​ഷാ രം​ഗ​ത്ത് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

"സ​ൺ​ഡേ സ്കൂ​ൾ ഒ​രു ദൗ​ത്യം: അ​ടു​ത്ത ത​ല​മു​റ​യ്ക്കാ​യി ഒ​രു​മി​ച്ച്' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 3:30 വ​രെ റൗ​ല​റ്റി​ലു​ള്ള ക്രോ​സ്‌​വ്യൂ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (8501 Liberty Grove Rd, Rowlett, TX) സ​ഭ​യി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ആ​ത്മീ​യ​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യെ​പ്പ​റ്റി​യും ഇ​ന്ന​ത്തെ ആ​ധു​നി​ക സം​സ്കാ​ര​ത്തി​ൽ അ​വ​രെ എ​ങ്ങ​നെ സ​ൽ​വ​ഴി​യി​ൽ ന​ട​ത്ത​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ​വും ദൈ​വ​ശാ​സ്ത്ര​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​താ​ണ്.

ഡോ. ​തോ​മ​സ് ഇ​ടി​ക്കു​ള (മോ​ഡ​റേ​റ്റ​ർ), ഡോ. ​സു​ശീ​ൽ മാ​ത്യു, ഡോ. ​ജെ​പ്സി​ൻ മാ​ലി​യി​ൽ എ​ന്നി​വ​രെ കൂ​ടാ​തെ പ്രാ​ദേ​ശി​ക സ​ഭ​ക​ളി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രും വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

"അ​ടു​ത്ത ത​ല​മു​റ​യെ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക', "പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ളും അ​ധ്യാ​പ​ന രീ​തി​ക​ളും', "കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക', "ഇ​ന്ന​ത്തെ സം​സ്കാ​ര​ത്തി​ൽ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി പ​ഠി​പ്പി​ക്കാം' തു​ട​ങ്ങി​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, പാ​സ്റ്റ​ർ​മാ​ർ, മാ​താ​പി​താ​ക്ക​ൾ, സ​ഭാ നേ​താ​ക്ക​ൾ തു​ട​ങ്ങി താ​ത്പ​ര്യ​മു​ള്ള ഏ​വ​ർ​ക്കും ഈ ​സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന ലി​ങ്ക് വ​ഴി​യോ Dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഈ മാസം 21-നു ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ലി​ങ്ക്: https://tinyurl.com/DCF-Seminar2026. പ​ങ്കെ​ടു​ക്കു​ന്ന ഏ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് മു​ല്ല​യ്ക്ക​ൽ (ചെ​യ​ർ​മാ​ൻ) - 214 223 1194, എ​സ്. പി. ​ജെ​യിം​സ് (സെ​ക്ര​ട്ട​റി): 214 334 6962.

Business

സു​സ്ഥി​ര സു​ഗ​ന്ധ​വ്യ​ഞ്ജ​ന വ്യാ​പാ​രം: ഇ​ന്ത്യ–​ഡെച്ച് സെ​മി​നാ​ര്‍ ന​ട​ത്തി

കൊ​​​​ച്ചി: ആ​​​​ഗോ​​​​ള സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന വ്യാ​​​​പാ​​​​ര​​​​ത്തി​​​​ല്‍ സു​​​​സ്ഥി​​​​ര​​​​ത, ട്രേ​​​​സ​​​​ബി​​​​ലി​​​​റ്റി, ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ നി​​​​ല​​​​വാ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ നി​​​​ര്‍​ണാ​​​​യ​​​​ക ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മാ​​​​ര്‍​ഗ​​​​രേ​​​​ഖ​​​​ക​​​​ളും ഭാ​​​​വി പ​​​​ദ്ധ​​​​തി​​​​ക​​​​ളും ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി സു​​​​സ്ഥി​​​​ര സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന മൂ​​​​ല്യശൃം​​​​ഖ​​​​ലാ സെ​​​​മി​​​​നാ​​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ നെ​​​​ത​​​​ര്‍​ല​​​​ന്‍​ഡ്‌​​​​സ് കോ​​​​ണ്‍​സു​​​​ലേ​​​​റ്റും വേ​​​​ള്‍​ഡ് സ്‌​​​​പൈ​​​​സ​​​സ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​നും ചേ​​​​ര്‍​ന്നു കൊ​​​​ച്ചി ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​നി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സെ​​​​മി​​​​നാ​​​​റി​​​​ല്‍ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ര്‍, ക​​​​ര്‍​ഷ​​​​ക ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍, സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ നെ​​​​ത​​​​ര്‍​ലാ​​​​ന്‍​ഡ്‌​​​​സ് കോ​​​​ണ്‍​സ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ എ​​​​വൗ​​​​ട്ട് ഡി ​​​​വി​​​​റ്റ് സെ​​​​മി​​​​നാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ആ​​​​ഗോ​​​​ള​​​നി​​​​ല​​​​വാ​​​​ര​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ന്‍ ട്രേ​​​​സ​​​​ബി​​​​ലി​​​​റ്റി​​​​യും സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഐ​​​​ഡി​​​​എ​​​​ച്ച് പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​ര്‍ സൗ​​​​ര​​​​ഭ് സി​​​​ന്‍​ഹ, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തും കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

എ​​​​ന്‍​എ​​​​സ്എ​​​​സ്പി പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ര്‍​ഷ​​​​ക ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് നെ​​​​ഡ്‌​​​​സ്‌​​​​പൈ​​​​സ് ഇ​​​​ന്ത്യ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഗ​​​​ണ​​​​പ​​​​തി, തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ പ​​​​ശി​​​​ദി പ​​​​ന്ത ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ സി​​​​ഇ​​​​ഒ കൃ​​​​ഷ്ണ​​​​യ്യ കോ​​​​ടി​​​​മ​​​​ല്ല എ​​​​ന്നി​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​ച്ചു.

District News

കു​ടും​ബ​ജീ​വി​ത സെ​മി​നാ​ർ

പ​ന​മ​റ്റം: വെ​ളി​യ​ന്നൂ​ർ ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ൽ കു​ടും​ബ​ജീ​വി​ത സെ​മി​നാ​ർ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ന​യി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. സു​ജാ​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​വി​ജ​യ​ൻ ക​വി​ത അ​വ​ത​രി​പ്പി​ച്ചു. എ​ഴു​ത്തു​കാ​രി സ്മി​ത ആ​ർ. നാ​യ​ർ, ദേ​വ​സ്യ മു​ട്ട​ത്തു​കു​ന്നേ​ൽ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വെ​ച്ച വാ​യ​ന​ശാ​ല​യി​ലെ മു​തി​ർ​ന്ന അം​ഗം ലീ​ലാ​മ​ണി​യെ ആ​ദ​രി​ച്ചു.

NRI

ഫാ.​ഡോ. സ​ണ്ണി മാ​ത്യു ന​യി​ക്കു​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ മേയ് 16ന്

ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ 2026 ആ​രാ​ധ​ന​ക്ര​മ വ​ത്സ​ര​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെന്‍റ് ജൂ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷന്‍റെ ( എംസിഎ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മ​ല​ങ്ക​ര ആ​രാ​ധ​നാ​ക്ര​മം - അ​ർ​ത്ഥ​വും പ​ങ്കാ​ളി​ത്ത​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ സംഘടിപ്പിക്കുന്നു.

മേ​യ് 16ന് രാ​വി​ലെ 9.30 മു​ത​ൽ ന​ടക്കുന്ന സെമിനാർ തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി മു​ന്‍ റെ​ക്ട​ർ ഫാ.​ഡോ. സ​ണ്ണി മാ​ത്യു സെ​മി​നാ​ർ ന​യി​ക്കും.

മ​ല​ങ്ക​ര ആ​രാ​ധ​ന​യു​ടെ അ​ർ​ഥ​വും പ്രാ​ധാ​ന്യ​വും കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​വാ​നും വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Rev. Fr. Babu Madathiparampil (Vicar): 773 754 9638, Philip John (Biju) MCA President: 215 327 5052, Joly Jacob MCA Secretary: 267 226 8824, Viji Joji MCA Treasrer: 856 912 3958.

NRI

ഡാ​ള​സി​ൽ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ഗാ​ർ​ല​ൻ​ഡ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും (കെ​എ​ഡി) ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും (ഐ​സി ആ​ൻ​ഡ് ഇ​സി) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ഗാ​ർ​ല​ൻ​ഡി​ലെ ഐ​സി​സി ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. നി​യ​മ അ​വ​ബോ​ധ​വും കു​ടും​ബ മൂ​ല്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി​യാ​യി​രു​ന്നു സെ​മി​നാ​ർ.

അ​മേ​രി​ക്ക​യി​ലെ സ​ങ്കീ​ർ​ണ​മാ​യ നി​യ​മ​വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​രാ​യ സൗ​മ്യ ജോ​ർ​ജ്, മെ​ലി​സ റോ​യ് എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

 

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്‌ സം​ഘ​ടി​പ്പി​ക്കു​ന്ന നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച

ഡാ​ള​സ്: ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

നി​യ​മ അ​വ​ബോ​ധ​വും കു​ടും​ബ മൂ​ല്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3:30 KAD / IC&EC ബാ​ങ്ക്വ​റ്റ് ഹാ​ളി​ലാ​ണ് (3821 Broadway Blvd, Garland, TX 75043) സെ​മി​നാ​ർ ന​ട​ക്കു​ക.

പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ സൗ​മ്യ ജോ​ർ​ജ് (പേ​ഴ്സ​ണ​ൽ ഇ​ഞ്ചു​റി & ഇ​മി​ഗ്രേ​ഷ​ൻ), മെ​ലി​സ റോ​യ് (എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗ്) എ​ന്നി​വ​ർ ക്ലാ​സ്സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. പേ​ഴ്സ​ണ​ൽ ഇ​ഞ്ചു​റി അ​വ​ബോ​ധം.​എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗ്, വി​ൽ​പ​ത്ര​ങ്ങ​ൾ, ട്ര​സ്റ്റു​ക​ൾ.​വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ങ്ങ​ളു​ടെ​യും സ്വ​ത്തു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ.

കു​ടും​ബ​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ നി​യ​മ​ധാ​ര​ണ​യോ​ടെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

District News

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സെ​ല്ലും ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​വും ചേ​ർ​ന്ന് ബി​യോ​ണ്ട് ദ ​ഹൈ വാ​ട്ട് ദെ ​ഡോ​ണ്ട് ടെ​ൽ യു ​എ​ബൗ​ട്ട് ഡ്ര​ഗ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ പാ​ല​ക്കാ​ട് വി​മു​ക്തി മി​ഷ​ൻ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ണ്‍​സ​ൻ സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ പൂ​ജാ കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ൽ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ക്ലാ​സെ​ടു​ത്തു.

National

സിബിസിഐ ഡയലോഗ് കമ്മീഷന്‍ സെമിനാർ സംഘടിപ്പിച്ചു

ബം​ഗ​ളൂരു: സി​ബി​സി​ഐ​യു​ടെ ഡെ​സ്‌​ക് ഫോ​ര്‍ എ​ക്യു​മെ​നി​സം ആ​ൻ​ഡ് ഇ​ന്‍റ​ര്‍ റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗ് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബം​ഗ​ളൂ​രി​ലെ എ​ന്‍ബി​സി​എ​ല്‍സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സെ​മി​നാ​റി​ല്‍ വി​വി​ധ മ​ത​ങ്ങ​ളി​ലെ പ​ണ്ഡി​ത​ര്‍ പ​ങ്കെ​ടു​ത്തു. ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​മി​നാ​റി​ല്‍ ടെ​ന്‍സി​ന്‍ സെ​ലോ​ണ്‍ (ബു​ദ്ധ​മ​തം), ഭ​ര്‍തീ​യ സിം​ഗ് (സി​ഖ് മ​തം), ഹ​ലീ​മ സാ​ദി​യ (ഇസ്‌ലാം ​മ​തം), വെ​ങ്കി​ട്ട് റാം (​ഹി​ന്ദു​മ​തം) എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

വി​വി​ധ മ​ത​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ള്‍ പ​ര​സ്പ​രം പ​ങ്കു​വയ്‌ക്കു​ക​യും മ​താ​ന്ത​ര സം​വാ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

District News

സെ​ന്‍റ് ജൂ​ഡ്‌​സ് കോ​ള​ജി​ല്‍ മ​ല​യാ​ള ഭാ​ഷാ സെ​മി​നാ​ര്‍

പാ​റ​ശാ​ല: കൊ​ല്ലം​കോ​ട് തൂ​ത്തൂ​ര്‍ സെ​ന്‍റ് ജൂ​ഡ് കോ​ള​ജി​ലെ മ​ല​യാ​ള വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ല​യാ​ള​ദി​നാ​ഘോ​ഷ​വും മ​ല​യാ​ള ഭാ​ഷാ​സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. "മ​ല​യാ​ള​ഭാ​ഷ ഏ​ഴാം നൂ​റ്റാ​ണ്ട് മു​ത​ല്‍ 19-ാം നൂ​റ്റാ​ണ്ട് വ​രെ​യു​ള്ള ക​വി​ത​ക​ളും ആ​സ്വാ​ദ​ന​ത​ല​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ര്‍ ക​വി രാ​ജ​ന്‍ വി. ​പൊ​ഴി​യൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി. ആ​ന്‍​ലെ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി ഡോ. ​വി​ന്നി ജി. ​സാ​ഗോ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം സ​മാ​ജം സെ​ക്ര​ട്ട​റി എ​സ്. ഷാ​മി​യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ജെ​ഫ്ത എ​ന്നി​വ​ര്‍ മോ​ഡ​റേ​റ്റ​ർ​മാ​രാ​യാ​യി​രു​ന്നു. സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​വാ​ദ​ത്തി​ല്‍ നൂ​റോ​ളം കു​ട്ടി​ക​ള്‍ പ​ങ്കു​ചേ​ര്‍​ന്നു.

District News

വി​ക​സ​ന സെ​മി​നാ​ർ

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​ൻ​സ് പോ​ൾ ജോ​ൺ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തി.

ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കൃ​ഷി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള ച​ർ​ച്ച​ക​ളാ​ണ് സെ​മി​നാ​റി​ൽ ന​ട​ന്ന​ത്. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​സി. ജോ​ൺ​സ​ൺ വി​ക​സ​ന സെ​മി​നാ​റി​ലെ ച​ർ​ച്ച​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്. ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സെ​മി​നാ​റി​ൽ 2026 - 27 ലെ ​ക​ര​ട് വാ​ർ​ഷി​ക പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യിം​സ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നി​ൽ എ​ബ്ര​ഹാം പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ലൂ​സി സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് വ​ർ​ഗീ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ലാ റോ​യി, മേ​ഴ്സി ബി​ജു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​സി. പ്ര​ദീ​പ്‌, ജി​ജി മാ​ത്യു, ജി​നേ​ഷ് കെ. ​പോ​ൾ, വി.​ജി. ജോ​ബി, വി​ൻ​സ​ന്‍റ് ഏ​ബ്ര​ഹാം, മി​നി സ​ണ്ണി, സാ​ബു വ​ർ​ഗീ​സ്, സീ​ന സ​ജി, അ​ല​ൻ​ഷ്യ റോ​ബി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി ​വി ജേ​ക്ക​ബ് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജേ​ഷ് ദി​ലീ​പ് സെ​ക്ര​ട്ട​റി കെ. ​യു. ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​റ​വം: വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​ക്കൊ​ണ്ടു​ള്ള പി​റ​വം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ആ​ർ. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

District News

​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ

കൊ​ര​ട്ടി: കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗ്രേ​സി സ്ക​റി​യ ക​ര​ട് പ​ദ്ധ​തി​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. സെ​മി​നാ​ർ 11 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം​ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് മാ​നു​വ​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, ആ​ൻ​സി അ​ഗ​സ്റ്റി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ൻ രാ​ജ്, ലി​ജി അ​നി​ൽ​കു​മാ​ർ, ലി​ജോ ജോ​സ്, ജി​നി ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​റ​ളം: പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ര​ട് പ​ദ്ധ​തി രേ​ഖ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​ധീ​ര്‍ ദാ​സ് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ സു​നി​ല്‍ സം​സാ​രി​ച്ചു.

പൂ​മം​ഗ​ലം: പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ പ​ദ്ധ​തി​രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി.​ബി. ഷ​ക്കീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ജ​യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത സു​രേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ​മാ​രാ​യ രാ​ഖി ഗി​രീ​ഷ്, രാ​ജേ​ഷ് തു​മ്പ​ര​ത്തി, സ​മ​സ്യ മു​ര​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​സ്‌​ന, ജി​തി​ല്‍ ഗോ​പി, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡാ​ലി​യ സ​ലീ​ഷ്, സ​ന്ധ്യ വി​ജ​യ​ന്‍, ഇ.​ആ​ര്‍. വി​നോ​ദ്, ര​ഞ്ജി​നി ശ്രീ​കു​മാ​ര്‍, ജൂ​ലി ജോ​യ്, സി​രീ​ഷ, താ​ര അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

District News

ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ർ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യു​ടെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വി​ക​സ​ന സെ​മി​നാ​ർ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സോ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഷി​ക പ​ദ്ധ​തി ആ​മു​ഖ അ​വ​ത​ര​ണം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി. ​കെ. സു​ജി​ത്ത് നി​ർ​വ​ഹി​ച്ചു. ദു​ബാ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ആ​യു​ഷ് കോ​ൺ​ഫ​റ​ൻ​സി​ൽ ഹോ​മി​യോ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഓ​ർ​മ​ക്കൂ​ട്ട് പ​ദ്ധ​തി​യി​ലൂ​ടെ ചേ​ർ​ത്ത​ല​യു​ടെ പേ​ര് ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ച്ച ഡോ. റി​ഫ്ന​യെ മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​ദ​രി​ച്ചു.

ജി​ല്ലാ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ ആ​ർ​ദ്ര ബെ​ഡ്സ് സ്കൂ​ളി​നും സം​സ്ഥാ​ന​ത​ല ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ൽ നാ​ടോ​ടി നൃ​ത്ത​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സൂ​ര്യ ഗോ​വി​ന്ദ​രാ​ജി​നും ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​ര​വ് ന​ൽ​കി. വി​ക​സ​ന സെ​മി​നാ​റി​ൽ കൃ​ഷി, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യം, മാ​ലി​ന്യസം​സ്ക​ര​ണം, സാ​മൂ​ഹ്യ​നീ​തി തു​ട​ങ്ങി​യ 16 വി​ഷ​യ മേ​ഖ​ല​ക​ളി​ൽ വ​രു​ന്ന വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ഷ​യ വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ത​ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അ​ന്തി​മ പ​ദ്ധ​തി നി​ർ​ദേശ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി.

District News

വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ബാ​ലു​ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് 2026- 27 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ വി​ക​സ​ന സെ​മി​നാ​ർ ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​വി. ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​നാ​ലൂ​ർ സ്വ​ലാ​ഹ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ക​മ​ലാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​ട് പ​ദ്ധ​തി രേ​ഖ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. കു​ട്ടി കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ജ പു​ളി​യു​ള്ള​തി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കോ​ട്ട​യി​ൽ മു​ഹ​മ്മ​ദ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഹൃ​ദ്യ എ​സ്. ച​ന്ദ്ര​ൻ, ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​കെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

വാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ

കൊ​ടു​ങ്ങൂ​ർ: വാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2026-27 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ർ കൊ​ടു​ങ്ങൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര മു​ന്നേ​റ്റ​ത്തി​ന് ജ​ന​കീ​യാ​സൂ​ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും കാ​ർ​ഷി​ക-​സാ​മൂ​ഹി​ക മേഖ​ല​ക​ളി​ൽ മി​ക​ച്ച പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രാ​മ​സ​ഭ​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു. കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ​ദ്ധ​തി​രേ​ഖ​യാ​ണ് സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണം, കു​ടി​വെ​ള്ള ല​ഭ്യ​ത, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​രും​വ​ർ​ഷം മു​ൻ​ഗ​ണ​ന ന​ൽ​കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​സ്. പു​ഷ്ക​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷ രാ​ജേ​ഷ് ക​ര​ട് പ​ദ്ധ​തി​രേ​ഖ​യും സെ​ക്ര​ട്ട​റി സൗ​മ്യ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പാ​ല​ക്കാ​ട്ട്, മെം​ബ​ർ​മാ​രാ​യ ജി​നു രാ​ജ്, പി.​ജെ. ശോ​ശാ​മ്മ, സൂ​സ​ൻ, ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ, ജോ​ൺ​സ​ൺ, സൗ​മ്യ വി. ​സോ​മ​ൻ, വി.​എ​ൻ. മ​നോ​ജ്, റം​ഷാ​ദ് റ​ഹ്‌​മാ​ൻ, വ​ത്സ​മ്മ ആ​ന്‍റ​ണി, പി.​ആ​ർ. രാ​ജേ​ഷ്, ആ​തി​ര കെ. ​രാ​ജ്, സൗ​മ്യ ജോ​സ്, പി.​എം. ജോ​ൺ, ഗ്രേ​സി, ആ​ർ. ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഫാ​സി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഫെ​​​ബ്രു​​​വ​​​രി 15നു ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ണ്‍ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഡെ​​​മോ​​​ക്ര​​​സി’ സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​മ​​​ർ​​​ത്യാ സെ​​​ൻ, റോ​​​മി​​​ലാ ഥാ​​​പ്പ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തു ന​​​ൽ​​​കി.

ഫാ​​​സി​​​സ്റ്റാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന മു​​​ഖം മി​​​നു​​​ക്ക​​​ൽ പ​​​രി​​​പാ​​​ടി​​​യാ​​​ണ് സെ​​​മി​​​നാ​​​ർ. സ​​​ർ​​​ക്കാ​​​രി​​​നെ ജ​​​നം തി​​​ര​​​സ്ക​​​രി​​​ച്ച​​​താ​​​ണ്. അ​​​വ​​​രു​​​ടെ പി​​​ആ​​​ർ കാ​​​ന്പ​​​യി​​​നി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ക​​​രു​​​ത്. അ​​​ഴി​​​മ​​​തി​​​യും ന്യൂ​​​ന​​​പ​​​ക്ഷ വി​​​രു​​​ദ്ധ​​​ത​​​യു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര. ഇ​​​തൊ​​​ക്കെ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നു​​​ള്ള വ്യ​​​ർ​​​ഥ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് സെ​​​മി​​​നാ​​​ർ. ജ​​​ന​​​വി​​​കാ​​​രം സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി എ​​​തി​​​രാ​​​യി ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ത്ത​​​രം ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലാ​​​ത്ത പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

District News

അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ റൂ​ബി ജൂ​ബി​ലി സെ​മി​നാ​ര്‍

ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മായി വിശ്വാ​സി​ക​ളു​ടെ അ​മ്മ എ​ന്ന പേ​രി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച സെ​മി​നാ​ര്‍ വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പൊസ്ത​ലി​ക് സെ​മി​നാ​രി റെ​ക്‌​ട​ര്‍ റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍ ഉ​ദ്ഘാ​ട​നം ചെയ്തു. റ​വ.​ഡോ. ജോ​ഷി മ​യ്യാ​റ്റി​ല്‍, റ​വ.​ഡോ. പോ​ളി മ​ണി​യാ​ട്ട്, ഫാ. ​ആ​ദ​ര്‍​ശ് വ​ട​ക്കേ​ത്ത്, പ്ര​ഫ. സ​ണ്ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

പ​രി​ശു​ദ്ധ മ​റി​യ​ത്തെ സം​ബ​ന്ധി​ച്ച് റോ​മി​ല്‍​നി​ന്നു സ​മീ​പ​കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ത്ത​ര്‍ ഫി​ദേ​ലി​സ് പോ​പ്പു​ളി എ​ന്ന വ​ത്തി​ക്കാ​ന്‍ രേ​ഖ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​ന​പ്ര​ബ​ന്ധം ബൈ​ബി​ള്‍ പ​ണ്ഡി​ത​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ റ​വ.​ഡോ. ജോ​ഷി മ​യ്യാ​റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

ലി​റ്റ​ര്‍​ജി​യു​ടെ അ​ര്‍​ഥ​ത​ല​ങ്ങ​ള്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്ന ആ​രാ​ധ​ന​യോ​ടു ബ​ന്ധ​പ്പെ​ടു​ത്തി പ​ഠ​ന​വി​ഷ​യ​മാ​ക്കി​യ​ത് റ​വ.​ഡോ. പോ​ളി മ​ണി​യാ​ട്ടാ​ണ്. അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ജീ​വി​ത​ത്തെ ആ​ഴ​മാ​യി സ്വാ​ധീ​നി​ച്ച ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ആ​ത്മീ​യ​ത​യെ സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത് ഭ​ര​ണ​ങ്ങാ​നം സെ​റാ​ഫി​ക് സെ​മി​നാ​രി​യി​ലെ ഫാ. ​ആ​ദ​ര്‍​ശ് വ​ട​ക്കേ​ത്താ​ണ്. വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ സ​മ​കാ​ലീ​ന പ്ര​സ​ക്തി​യെ​പ്പറ്റി പോ​ളി​മ​ര്‍ കെ​മി​സ്ട്രി ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.ജൂ​ബി​ലി ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 11.30ന് ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും.

District News

മാ​ര്‍​ത്തോ​മാ കോ​ള​ജി​ൽ നാ​ലാ​മ​ത് അ​ന്ത​ാരാ​ഷ്‌ട്ര സെ​മി​നാ​ര്‍

അ​ഞ്ച​ല്‍ : ആ​യൂ​ര്‍ മാ​ര്‍​ത്തോ​മാ കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് വ​കു​പ്പ് കൊ​മേ​ഴ്സ് വി​ഭാ​ഗം നേ​തൃ​ത്വം ന​ല്‍​കു​ന്ന നാ​ലാ​മ​ത് അ​ന്ത​രാ​ഷ്‌ട്ര സെ​മി​നാ​ര്‍ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പു​തി​യ ത​ല​മു​റ​യി​ലെ വ്യാ​പാ​ര സാ​മ്പ​ത്തി​ക നി​ര്‍​വ​ഹ​ണ രം​ഗ​ങ്ങ​ളി​ലെ ന​വീ​ന പ്ര​വ​ണ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ദി ​ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടിം​ഗ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ബ്രാ​ഞ്ച്, ഇ​ന്‍റ​ർ നാ​ഷ​ണ​ല്‍ സ്കി​ല്‍ ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ യു ​കെ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തു​ക.

അ​ഞ്ചി​ന് രാ​വി​ലെ 10ന് ​ത​മി​ഴ​നാ​ട് നൂ​റു​ല്‍ ഇ​സ്‌ലാം സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ പ്രൊ ​ചാ​ന്‍​സി​ല​ര്‍ ഡോ. ​എം. ഫൈ​സ​ല്‍ ഖാ​ന്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​യൂ​ര്‍ മാ​ര്‍​ത്തോ​മാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഉ​ദ്ഘാ​ട​ന സെ​ക്‌ഷനി​ല്‍ മാ​ര്‍​ത്തോ​മാ സ​ഭ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്ര​സ​നാ​ധി​പ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഡോ. ​ഐ​സ​ക്ക് മാ​ര്‍ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കേ​ര​ള നി​ര്‍​മി​തി കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​ഫെ​ബി വ​ര്‍​ഗീ​സ്, ഇ​ന്‍റ​ർ നാ​ഷ​ണ​ല്‍ സ്കി​ല്‍ ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പറേ​ഷ​ന്‍ റീ​ജ​ണ​ല്‍ ഹെ​ഡ് ശ​ര​ത് വേ​ണു​ഗോ​പാ​ല്‍, സെ​മി​നാ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ബെ​ന്‍​സ​ന്‍ കു​ഞ്ഞ്കു​ഞ്ഞ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

രാ​ജ്യ​ത്തി​ന് അ​ക​ത്തും നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ര്‍, ഫാ​ക്ക​ല്‍​റ്റി അം​ഗ​ങ്ങ​ള്‍, ഗ​വേ​ഷ​ക​ര്‍, പ്ര​ഫ​ഷ​ണ​ല്‍​സ്, വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ 350 ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ല്‍ ഇ​ന്‍റ​ർ നാ​ഷ​ണ​ല്‍ സ്കി​ല്‍ ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പറേ​ഷ​ന്‍ എ​ക്സി​കു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ത്രേ​സ ജേ​ക്ക​ബ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ക്സി​കു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ല്‍ മ​നോ​ജ്, തി​രു​ന​ല്‍​വേ​ലി മ​നോ​ന്‍​മ​ണി​യം സു​ന്ദ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. ഡോ.പി. ര​വി, ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ഗ​ബ്രി​യേ​ല്‍ സൈ​മ​ണ്‍ ത​ട്ടി​ല്‍, കേ​ര​ള ഫി​ഷ​റീ​സ് സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​ഫ​സ​ര്‍ ഡോ. ​ബി. മ​ധു​സൂ​ദ​ന​കു​റു​പ്പ്, ജ​മ്മു ആ​ൻ​ഡ് ക​ശ്മീ​ര്‍ ക​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, ചെ​ന്നൈ എ​സ്ആ​ര്‍​എം ഈ​ശ്വ​രി എ​ൻജിനിയ​റിം​ഗ് കോ​ള​ജി​ല്‍ നി​ന്നു​ള്ള ഡോ.എ​സ്. പു​രു​ഷോ​ത്ത​മ​ന്‍, ചെ​ന്നൈ ജെ​യി​ന്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള ഡോ. ​ക​ലൈ​ശെ​ല്‍​വം, ചെ​ന്നൈ ഹി​ന്ദു കോ​ള​ജി​ല്‍ നി​ന്നു​ള്ള ഡോ. ​ബി. ക​ലൈ​ര​ശ​ന്‍, ഡോ.ആ​ര്‍. ര​വി, നാ​ട്ടി​ക എ​സ്എ​ന്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള ഡോ. ​ശ്രീ​ലാ കൃ​ഷ്ണ​ന‍, റാ​ന്നി സെ​ന്‍റ്തോ​മ​സ് കോ​ള​ജി​ല്‍ നി​ന്നു​ള്ള ഡോ.റോ​ണി ജെ​യി​ന്‍ രാ​ജു എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് മു​ഖ്യവി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ടെ​ക്നിക്ക​ല്‍ സെ​ഷ​ന്‍​സ്, പാ​ന​ല്‍ ച​ര്‍​ച്ച, പേ​പ്പ​ര്‍ പ്ര​സ​ന്‍റേ​ഷ​ന്‍ എ​ന്നി​വ​യും സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ആ​റി​ന് വൈ​കു​ന്നേ​രം സെ​മി​നാ​ര്‍ സ​മാ​പി​ക്കു​മെ​ന്നും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും ആ​യൂ​ര്‍ മാ​ര്‍​ത്തോ​മാ കോ​ള​ജി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.കെ. ജേ​ക്ക​ബ്, ക​ണ്‍​വീ​ന​ര്‍ ഡോ.​ബെ​ന്‍​സ​ന്‍ കു​ഞ്ഞു​കു​ഞ്ഞ്, അ​ഭി​ലാ​ഷ് ഫി​ലി​പ്, അ​ര്‍​ച്ച​ന രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

താ​ലൂ​ക്ക് ഗ്ര​ന്ഥ​ശാ​ല സെ​മി​നാ​റും ആ​ദ​രി​ക്ക​ലും സ​മ്മാ​ന​ദാ​ന​വും

എ​ട​ത്വ: കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഗ്ര​ന്ഥ​ശാ​ല സെ​മി​നാ​റും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും വാ​യ​നമ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന വി​ത​ര​ണ​വും ന​ട​ന്നു.

രാ​മ​ങ്ക​രി ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് പി. ​അ​രു​ണ്‍ കു​മാ​ര്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ റി​പ്പ​ബ്ലി​ക്കി​ന് ന​മ്മോ​ടു പ​റ​യാ​നു​ള്ള​ത് എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ന്നു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ച​ങ്ങ​നാ​ശേ​രി എ​ന്‍​എ​സ്എ​സ് കോ​ള​ജ് മു​ന്‍​മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ച​ര്‍​ച്ച ന​യി​ച്ചു. കെ.​ജി. മോ​ഹ​ന​ന്‍​പി​ള്ള മോ​ഡ​റേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ഹ​രീ​ന്ദ്ര​നാ​ഥ് താ​യ​ങ്ക​രി, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ. ​സെ​ക്ര​ട്ട​റി അ​ഡ്വ. ഐ​സ​ക് രാ​ജു, എ​സ്. ജ​തീ​ന്ദ്ര​ന്‍, ബി. ​ര​മേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന വി​ത​ര​ണ​വും കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ക​ള്‍​ക്കു​ള്ള ആ​ദ​രി​ക്ക​ലും ന​ട​ന്നു.


തു​ട​ര്‍​ന്നു ന​ട​ന്ന ശി​ല്പ​ശാ​ല ജി​ല്ലാലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ര​ഘു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. മോ​ഹ​ന​ന്‍ പി​ള്ള, മോ​ളി അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

"അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം' എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ളി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സ്കാ​രി​ക വേ​ദി​യു​ടെ 12-ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി "അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം ഷ​ബി അ​ബ്ദു​ൾ സ​ലാം മോ​ഡ​റേ​റ്റ​റാ​യ സെ​മി​നാ​ർ മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളെ പ​ണാ​ധി​പ​ത്യ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കു​ന്ന​ത് നാം ​നേ​രി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ഗോ​ള ത​ല​ത്തി​ലും സ്ഥി​തി മ​റി​ച്ച​ല്ല.

ഒ​രു സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ഷ്‌ട്ര​ത്തെ സാ​മ്രാ​ജ്യ​ത്വം ത​ങ്ങ​ളു​ടെ 51-ാം സം​സ്ഥാ​ന​മാ​ക്കു​മെ​ന്ന കാ​ഴ്ച​യും മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​നെ​യും കു​ടും​ബ​ത്തേ​യും ക​ള്ള​ക്കേ​സ് ചു​മ​ത്തി രാ​ജ്യ​ത്ത് ക​ട​ന്നു ക​യ​റി പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ട്ടി​മ​റി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും ജോ​മോ​ൻ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

വി​ഭ​വ ചൂ​ഷ​ണ സാ​ധ്യ​ത ഇ​ല്ലാ​ത്തി​ട​ത്ത് കോ​ർ​പ്പ​റേ​റ്റ് ശ​ക്തി​ക​ൾ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കേ​ളി സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം സു​ധീ​ർ പോ​രേ​ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ർ​ക്കാ​രു​ക​ൾ മാ​ത്ര​മ​ല്ല പൗ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​വും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​എം​സി​സി പ്ര​തി​നി​ധി സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ അം​ഗം എം​എം ന​യിം, ന്യൂ ​ഏ​യ്ജ് പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ, റി​യാ​ദ് മീ​ഡി​യ ഫോ​റം ജ​ന​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ഐ​എം​സി​സി പ്ര​തി​നി​ധി ഹാ​ഷിം, കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ക്ക്, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ക​മ്മി​റ്റി അം​ഗം നാ​സ​ർ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

District News

മാ​ർ​ത്തോ​മ്മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​മി​നാ​ർ തു​ട​ങ്ങി

ചെ​ർ​ക്ക​ള: മാ​ർ​ത്തോ​മ്മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ആ​ശ​യ​വി​നി​മ​യ വൈ​ക​ല്യ​ങ്ങ​ളു​ടെ ആ​ദ്യ​കാ​ല തി​രി​ച്ച​റി​യ​ലും ഇ​ട​പെ​ട​ലും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഭാ​ഷാ​പ​ര​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ത്തോ​മ്മസ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ കോ​ള​ജ് ഓ​ഫ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് തോ​മ​സ്, മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല, ജി​ജു​ൽ വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഇ​ഗ്നേ​ഷ്യ​സ്, ഡോ. ​ഗ്രേ​സ് സാ​റ, സി​ന്ധു, ന​ദ ഫി​റോ​സ്, ജ​വാ​ദ്, നി​ധി​ഷ്, ഡോ. ​സോ​ണി, ഡോ. ​മ​ഹേ​ഷ്‌ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സെ​ടു​ക്കും.

 

 

District News

ക്രൈ​സ്റ്റി​ല്‍ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ഫി​സി​ക്‌​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ ന​ട​ന്നു. പ്ര​ഫ. ഡോ. ​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​ഫ.​പി.​ഐ. പോ​ള്‍ യം​ഗ് ഫി​സി​ക്‌​സ് റി​സ​ര്‍​ച്ച​ര്‍ അ​വാ​ര്‍​ഡ് പാ​ല​ക്കാ​ട് ഐ​ഐ​ടി അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ജ​യ​കു​മാ​ര്‍ ബാ​ല​കൃ​ഷ്ണ​നും പ്ര​ഫ.​പി.​ഐ. പോ​ളി​നും ഗോ​ള്‍​ഡ് മെ​ഡ​ല്‍ എം​എ​സ്‌​സി ഉ​യ​ര്‍​ന്ന​മാ​ര്‍​ക്ക് നേ​ടി​യ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​നും ന​ല്‍​കി.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, ഫി​സി​ക്‌​സ് ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് മേ​ധാ​വി പ്ര​ഫ. ഡോ. ​സു​ധീ​ര്‍ സെ​ബാ​സ്‌​റ്റ്യ​ന്‍, കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ഡ്വി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

District News

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും

പെ​രു​മ്പാ​വൂ​ർ: അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ആ​ശു​പ​ത്രി, ല​യ​ൺ​സ് ക്ല​ബ് ഒ​ക്ക​ൽ പെ​രി​യാ​ർ, വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​ന ച​ർ​ച്ച് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വ​ല്ലം കോ​ൺ​ഫ​റ​ൻ​സ്, ക്യാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഡി​വൈ​ൻ ഓ​ഡി​യോ​ള​ജി ക്ലി​നി​ക് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ​മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും വ​ല്ലം ഫെ​റോ​ന പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം വ​ല്ലം ഫെ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പെ​രു​മ്പാ​വൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​നി​ൽ ബാ​ബു, വി​ഷ്ണു മു​ര​ളി, ഡോ. ​ജോ​സ​ഫ് തോ​ട്ട​പ്പി​ള്ളി, നി​ര​ഞ്ജ​ന മോ​ഹ​ൻ, ഡോ. ​എ​ൻ. നി​ഷാ​ജ്, കെ.​എ​സ്. സു​മേ​ഷ്, ഡാ​ർ​വി​ൻ തോ​മ​സ്, സാ​ന്ദ്ര മ​രി​യ ജോ​സ്, ഇ​മ്മാ​നു​വ​ൽ. കെ. ​ജെ, ഷൈ​ൻ തോ​മ​സ്, ബോ​ബി​ൻ പാ​പ്പ​ച്ച​ൻ, വ​ർ​ഗീ​സ് ചെ​ട്ടി​യ​കു​ടി, ര​ഞ്ജി പെ​ട്ട​യി​ൽ, ഷി​ജു തോ​പ്പി​ലാ​ൻ, സി.​പി. യോ​ഹ​ന്നാ​ൻ, പോ​ൾ വെ​ട്ടി​ക്ക​നാ​കു​ടി, ഡോ. ​വി​നു വ​ർ​ഗീ​സ്, സാ​ബു ചു​ള്ളി, ബേ​ബി കി​ണാം​ചേ​രി, കെ.​ഡി. ജോ​ർ​ജ്, ജോ​ഷി​ബ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജ​റ്റി​ക്സ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

 

ഡാ​ള​സ്: ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജ​റ്റി​ക്സ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ​ർ: ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ റ​വ. ഡോ. ​ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​വും വ​ർ​ത്ത​മാ​ന​കാ​ല വെ​ല്ലു​വി​ളി​ക​ളും സെ​മി​നാ​റി​ൽ ച​ർ​ച്ച​യാ​യി.

 

District News

ത്രി​ദി​ന ദേ​ശീ​യസെ​മി​നാ​ർ ഉ​ദ്ഘാ​ട​നം

ചി​റ്റൂ​ർ: ഗ​വ. കോ​ള​ജ് സം​ഗീ​ത വി​ഭാ​ഗം, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യസെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വ​യ​ലി​ൻ വി​ദ്വാ​ൻ നെ​ടു​മ​ങ്ങാ​ട് ശി​വാ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​ടി. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​ടി​യി​ൽ സം​ഗീ​തവി​ഭാ​ഗം വ​കു​പ്പ​ധ്യ​ക്ഷ ഡോ. ​കെ.​ജി. ശ്രീ​ജ, ഐ​ക്യു​എ​സി ക​ൺ​വീ​ന​ർ എ​ൻ.​വി. വി​ജ​യ​കൃ​ഷ്ണ​ൻ, പി​ടി​എ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം റി​ച്ചാ​ർ​ഡ് സ്‌​ക​റി​യ, മ്യൂ​സി​ക് അ​ലും​നി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ ആ​ച്ച​ന​ത്, യൂ​ണി​യ​ൻ പ്ര​തി​നി​ധി ആ​ർ​ദ്ര, വ​കു​പ്പ​ധ്യാ​പ​ക​ൻ ജെ. ​മേ​നോ​ൻ ​പ്ര​സം​ഗി​ച്ചു. നെ​ടു​മ​ങ്ങാ​ട് ശി​വാ​ന​ന്ദ​ൻ, ഡോ.​വി. സി​ന്ധു എ​ന്നി​വ​രു​ടെ വ​യ​ലി​ൻ ക​ച്ചേ​രി​യും ഉ​ണ്ടാ​യി​രു​ന്നു.

NRI

ഐഎ​പിസി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

 കാ​ൽ​ഗ​റി : ഇ​ന്ത്യ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് (IAPC ) ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​ക്കാ​ർ എ​ഴു​ത്തു​കാ​രെ എ​ങ്ങ​നെ കാ​ണു​ന്നു (How Readers See Writers ) എ​ന്ന സെ​മി​നാ​ർ പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​ർ ന​യി​ച്ചു

1891 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച സി .​വി രാ​മ​ൻ​പി​ള്ള​യു​ടെ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ എ​ന്ന സാ​ഹി​ത്യ​സൃ​ഷ്ടി മു​ത​ൽ 2024 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​ച്ച​ഡ് പ​വേ​ർ​സി​ന്റെ പ്ലേ ​ഗ്രൗ​ണ്ട് എ​ന്ന ,ന്യൂ ​ജെ​ൻ​സീ ജ​ന​റേ​ഷ​ൻ വ​രെ​യു​ള്ള സാ​ഹി​ത്യ​സൃ​ഷ്ടി​യെ​വ​രെ പ​രാ​മ​ർ​ശി​ച്ച സെ​മി​നാ​ർ എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു.

പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ചി​ന്ത​ക​നു​മാ​യ പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​ർ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ(KSSP) മു​ഖ്യ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ സി​നി ജോ​ൺ സ​ദ​​സി​ന്, പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി . നോ​ബി​ൾ അ​ഗ​സ്റി​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

NRI

ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു

കാ​ൽ​ഗ​റി: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് (ഐ​എ​പി​സി) ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന​ക്കാ​ർ എ​ഴു​ത്തു​കാ​രെ എ​ങ്ങ​നെ കാ​ണു​ന്നു (How Readers See Writers) എ​ന്ന സെ​മി​നാ​ർ പ്ര​ഫ. ഡോ. ​യു. ന​ന്ദ​കു​മാ​ർ ന​യി​ക്കു​ന്നു. അ​ദ്ദേ​ഹം​ മു​ൻ മെ​ഡി​സി​ൻ ആൻഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ര​ഫ​സ​റാ​ണ്.

കേ​ര​ള​ത്തി​ലെ ജ​ന​ശാ​സ്ത്ര പ്ര​സ്ഥാ​ന​ത്തി​നും സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​സാ​ധാ​ര​ണ സം​ഭാ​വ​ന ന​ൽ​കി​യ പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ചി​ന്ത​ക​നു​മാ​യ ന​ന്ദ​കു​മാ​ർ കേ​ര​ള ശാ​സ്‌​ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ (കെഎസ്എസ്പി) മു​ഖ്യ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച് ശാ​സ്ത്ര​ബോ​ധം, യു​ക്തി​ചി​ന്ത, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്താ​ൻ ജീ​വി​തം സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​ണ്.

ശ​നി​യാ​ഴ്ച രാവിലെ എട്ടിന് (എംഎസ്ടി) (ഇന്ത്യൻ സമയം രാത്രി 8.30ന്) ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കാ​ണു​ന്ന സൂം ലി​ങ്ക് ഉ​പ​യോ​ഹി​ക്കു​ക.

https://us06web.zoom.us/j/83385612749?pwd=2uF4TfKdUbaJcbMqlO3t1RsYpEY6H0.1. മീറ്റിംഗ് ഐഡി: 833 8561 2749, പാസ്കോഡ്: 523973.

NRI

"ഹൃ​ദ​യ​രോ​ഗ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി സ്നേ​ഹ​തീ​ര​വും സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചും സം​യു​ക​ത​മാ​യി "ഹൃ​ദ​യ​രോ​ഗ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​ജി​ക്കു സ​ക്ക​റി​യ​യും ഡോ. ​ഷി​ല്ല സ​ക്ക​റി​യ​യും ക്ലാ​സു​ക​ൾ ന​യി​ച്ചു. റ​വ.​ഫാ. എം.​കെ. കു​ര്യാ​ക്കോ​സ്, റ​വ.​ഫാ. സു​ജി​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഹാ​ളി​ലാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഹൃ​ദ​യ സം​ബ​ദ്ധ​മാ​യ അ​സു​ഖ​ത്തി​നെ​തി​രേ വ​ള​രെ​യ​ധി​കം പു​ത്ത​ൻ അ​റി​വു​ക​ളും അ​വ​യ്ക്കു​ള്ള പ്ര​തി​വി​ധി​ക​ളും വി​ശ​ദ​മാ​ക്കു​ന്ന സ്ലൈ​ഡ് ഷോ​യും ഈ ​ക്ലാ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ക്ലാ​സ് ഇ​ൻ​വി​റ്റേ​ഷ​ൻ റെ​ച്ചേ​ൽ ഡേ​വി​ഡ്, ലി​സ ജോ​ൺ, എ​ഞ്ച​ലീ​ൻ മാ​ത്യു, മാ​ത്യൂ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ന​ട​ത്തി.

നി​ര​വ​ധി പേ​ർ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. റ​വ ഫാ. ​എം കെ ​കു​റി​യാ​ക്കോ​സ് ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ശ​ങ്ക​ര​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജെ​സി മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

 

NRI

യു​കെ​യി​ലെ ഐ​എ​ല്‍​ആ​ര്‍ നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച

ല​ണ്ട​ൻ: യു​കെ​യി​ലെ സ്ഥി​ര​താ​മ​സ യോ​ഗ്യ​ത​യി​ൽ വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, സ്കി​ൽ​ഡ് വ​ർ​ക്ക​ർ വീ​സ​യി​ലു​ള്ള മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നും വ്യ​ക്ത​ത കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​കെ​യി​ൽ അ​നി​ശ്ചി​ത​മാ​യി താ​മ​സി​ച്ച് ജോ​ലി ചെ​യ്യാ​നു​മു​ള്ള അ​വ​കാ​ശ​വും ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത തു​ട​ങ്ങി​യ സ​മാ​ന അ​വ​കാ​ശ​ങ്ങ​ൾ ത​ട​യു​ക​യും വി​സ​ക​ൾ പു​തു​ക്കു​ന്ന​തി​ന് വ​രു​ത്തു​ന്ന നി​യ​ന്ത്ര​ങ്ങ​ൾ എ​ന്നീ കു​ടി​യേ​റ്റ നി​യ​മ​ത്തി​ലെ പു​തി​യ ന​യ​ങ്ങ​ൾ ഏ​റെ സ്വ​പ്ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രു​ടെ​മേ​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ചേ​ക്കും.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ഐ​എ​ൽ​ആ​ർ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി 10 വ​ർ​ഷ​മോ, അ​തി​ല​ധി​ക​മോ ആ​യി ഉ​യ​ർ​ത്ത​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, വ്യാ​പ​ക​മാ​യ ആ​ശ​ങ്ക​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഉ​ട​ൻ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തോ​ടെ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി യു​കെ​യി​ലെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ - നി​യ​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രും നി​യ​മ​പ​ണ്ഡി​ത​രു​മാ​യ പാ​ന​ലി​സ്റ്റു​ക​ളാ​വും സെ​മി​നാ​ർ ന​യി​ക്കു​ക. കേം​ബ്രി​ഡ്ജ് പാ​ർ​ലി​മെ​ന്‍റ് മെ​മ്പ​ർ ഡേ​വീ​സ് സെ​യ്ച്ച​ന​ർ, മു​ൻ കേം​ബ്രി​ഡ്ജ് മേ​യ​റും, ഐ​ഒ​സി ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​യ അ​ഡ്വ. കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല, കൗ​ൺ​സി​ല​ർ ബേ​ത് ഗാ​ർ​ഡി​നെ​ർ സ്മി​ത്ത്, (സീ​നി​യ​ർ പോ​ളി​സി അ​സോ​സി​യേ​റ്റ്, ഫ്യൂ​ച്ച​ർ ഗ​വേ​ണ​ൻ​സ് ഫോ​റം) തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​വും സെ​മി​നാ​റി​ന്‍റെ പാ​ന​ലി​ലു​ണ്ടാ​വു​ക.

ഓ​ൺ​ലൈ​ൻ സെ​മി​നാ​റി​ൽ പ്ര​ധാ​ന​മാ​യും പു​തി​യ ഐ​എ​ൽ​ആ​ർ/​പി​ആ​ർ നി​ർ​ദേ​ശ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത വി​ശ​ദീ​ക​ര​ണം, സ്കി​ൽ​ഡ് വ​ർ​ക്ക​ർ, ഹെ​ൽ​ത്ത്‌ & കെ​യ​ർ വ​ർ​ക്ക​ർ, ആ​ശ്രി​ത​ർ എ​ന്നി​വ​രെ പു​തി​യ നി​യ​മ​ത്തി​ൽ എ​ങ്ങ​നെ ബാ​ധി​ക്ക​പ്പെ​ടും, ക​ൺ​സ​ൾ​ട്ടേ​ഷ​നി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന മാ​ർ​ഗ​ങ്ങ​ൾ, നി​യ​മ-​രാ​ഷ്ട്രീ​യ ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ, അ​വ എ​ങ്ങി​നെ ശ​ക്ത​വും, ശ്ര​ദ്ധേ​യ​വു​മാ​യി പാ​ർ​ലി​മെ​ന്‍റി​ൽ എ​ത്തി​ക്കാം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​വും മു​ഖ്യ​മാ​യും സെ​മി​നാ​റി​ൽ പ്ര​ദി​പാ​ദി​ക്കു​ക.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​സൂം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന സു​പ്ര​ധാ​ന​മാ​യ സെ​മി​നാ​റി​ൽ പ​ങ്കു​ചേ​രു​വാ​നും അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സ്തു​ത മീ​റ്റിം​ഗി​നെ പ​ര​മാ​വ​ധി ആ​ൾ​ക്കാ​രി​ലെ​ത്തി​ക്കു​വാ​നും ആ​ശ​ങ്ക​ക​ളി​ലാ​യി​രി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള​വ​രു​ടെ നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഡാ​ള​സ് എ​ജി ഫെ​ലോ​ഷി​പ്പ് ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഡാ​ള​സ്: അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് ഇ​ന്ത്യ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സ്പെ​ഷ്യ​ൽ മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ക​രോ​ൾ​ട്ട​ണി​ലു​ള്ള ട്രൂ ​ലൈ​ഫ് അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് (2405 E. Beltline Road, Carrollton, TX 75006) സ​ഭാ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും.

പാ​സ്റ്റ​ർ ജെ​സ്റ്റി​ൻ സാ​ബു, ഡോ. ​കോ​ശി വൈ​ദ്യ​ൻ എ​ന്നി​വ​ർ തി​രു​വ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഈ ​ആ​ത്മി​ക കൂ​ടി വ​ര​വി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ റോ​യി തോ​മ​സ് - 972 983 4698, ഷാ​ജു ഏ​ബ്ര​ഹാം - 469 441 0042.

Kerala

സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ തൃ​ശൂ​രി​ൽ മൂ​ന്നി​ന്

തൃ​​​ശൂ​​​ർ: സാം​​​സ്കാ​​​രി​​​ക‌​​​വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ‘വി​​​ഷ​​​ൻ 2031 - സാം​​​സ്കാ​​​രി​​​ക​​​രം​​​ഗ​​​ത്തെ ഭാ​​​വി​​​കേ​​​ര​​​ള ല​​​ക്ഷ്യ​​​ങ്ങ​​​ൾ’ സം​​​സ്ഥാ​​​ന ​​​സെ​​​മി​​​നാ​​​ർ മൂ​​​ന്നി​​​ന് കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ കെ.​​​ടി. മു​​​ഹ​​​മ്മ​​​ദ് തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.11.30 നു ​​​ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ കെ.​​​ഇ.​​​എ​​​ൻ. കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്, സ്വാ​​​മി സ​​​ന്ദീ​​​പാ​​​ന​​​ന്ദ​​​ഗി​​​രി, പ്ര​​​ഫ.​​​എം.​​​എം. നാ​​​രാ​​​യ​​​ണ​​​ൻ, ഡോ. ​​​അ​​​നി​​​ൽ ചേ​​​ലേ​​​മ്പ്ര എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ‘കേ​​​ര​​​ളം ഇ​​​ന്ന​​​ലെ ഇ​​​ന്ന് നാ​​​ളെ - ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ന​​​വ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും.

District News

ബാ​ലാ​വ​കാ​ശ സെ​മി​നാ​ര്‍

കൊ​ച്ചി: വൈ​ക്കം, ചേ​ര്‍​ത്ത​ല മേ​ഖ​ല​ക​ളി​ലെ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള, പ​ഠ​ന​ത്തി​ല്‍ സ​മ​ര്‍​ഥ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രു​പ​ത സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ ന​ട​പ്പാ​ക്കി വ​രു​ന്ന വി​ദ്യാ​ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

പൊ​ന്നു​രു​ന്നി കാ​ര്‍​ഡി​ന​ല്‍ പാ​റേ​ക്കാ​ട്ടി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ജ​ര്‍​മ​നി ആ​സ്ഥാ​ന​മാ​യ റേ ​ഓ​ഫ് ഹോ​പ് ചി​ല്‍​ഡ്ര​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ഫൗ​ണ്ട​ര്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മു​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ ​ഓ​ഫ് ഹോ​പ് ചി​ല്‍​ഡ്ര​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സൂ​സ​ന്നെ, ബെ​റ്റി​ന, സ്റ്റെ​ഫി, ഫ്രാ​ങ്ക് എ​ന്നി​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി. സ​ഹൃ​ദ​യ അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബി​ന്‍ മ​ന​യം​പി​ള്ളി സെ​മി​നാ​ര്‍ ന​യി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ഒ. മാ​ത്യൂ​സ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജൂ​ലി, അ​ന​ഘ ജോ​ബി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

NRI

ഡ​ബ്ലി​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ക്കു​റി​ച്ചു​ള്ള ഏ​ക​ദി​ന സെ​മി​നാ​ർ 18ന്

ഡ​ബ്ലി​ൻ: ലി​റ്റ​ർ​ജി ആ​ൻ​ഡ് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 18ന് "TIBERIAS' ​എ​ന്ന പേ​രി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യെ കു​റി​ച്ചു​ള്ള ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ക്കും.

ഡ​ബ്ലി​ൻ റി​യാ​ൾ​ട്ടോ അ​വ​ർ ലേ​ഡി ഓ​ഫ് ദ ​ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ലാ​ണ് സെ​മി​നാ​ർ. രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് പ​രി​പാ​ടി. ഫാ. ​വി​നു പു​ള്ളി​ഞ്ചു​വ​ള്ളി​ൽ, ഫാ. ​സെ​ബാ​ൻ വെ​ള്ള​മാ​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

സാ​ക്രി​സ്റ്റീ​ൻ​സ്, കോ​യ​ർ മെം​ബേ​ർ​സ്, ആ​ൽ​ട്ട​ർ സെ​ർ​വേ​ഴ്സ് അ​നി​മേ​ട്ടേ​ഴ്‌​സ്, യൂ​ക​രി​സ്റ്റി​ക് മി​നി​സ്റ്റേ​ഴ്സ്, കാ​റ്റ​കി​സം ടീ​ച്ചേ​ർ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും പി​എം​എ​സ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

NRI

പ​മ്പ​യു​ടെ എ​ഐ സെ​മി​നാ​ര്‍ വി​ജ്ഞാ​ന​പ്ര​ദ​മാ​യി

ഫി​ല​ഡ​ല്‍​ഫി​യ: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (നി​ര്‍​മി​ത ബു​ദ്ധി) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ വി​ജ്ഞാ​ന​പ്ര​ദ​മാ​യി. പ​മ്പ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ പ​മ്പ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ​ണി​ക്ക​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

നി​ർ​മി​ത ബു​ദ്ധി എ​ന്താ​ണ്, എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു, അ​നു​ദി​ന ജീ​വി​ത​ത്തി​ലു​ള്ള പ്ര​യോ​ജ​ന​ങ്ങ​ള്‍, എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം, ച​തി​ക്കു​ഴി​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​ൻ സെ​മി​നാ​ർ സ​ഹാ​യ​ക​മാ​യി.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ന്‍​സി​ല്‍​വേ​നി​യ ആ​ശു​പ​ത്രി​യി​ലെ ഐ​ടി വി​ദ​ഗ്ധ​ന്‍ ഡോ. ​ഈ​പ്പ​ന്‍ ഡാ​നി​യേ​ല്‍ മെ​ഡി​ക്ക​ല്‍ രം​ഗ​ത്ത് രോ​ഗ​നി​ര്‍​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും നി​ര്‍​മി​ത ബു​ദ്ധി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​തി​ന്‍റെ നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

NRI

കേ​ളി ന​സീം ഏ​രി​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന​സീം ഏ​രി​യ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി "മ​ര​ണം കൊ​യ്യു​ന്ന സ​മ​രാ​ഭാ​സ​ങ്ങ​ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി​യം​ഗം സ​ഫ​റു​ദീ​ൻ മോ​ഡ​റേ​റ്റ​റാ​യി ആ​രം​ഭി​ച്ച സെ​മി​നാ​റി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഹാ​രി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ബ​ന്ധം ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി​നോ​ദ് കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ണം കേ​ളി കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് ന​ട​ത്തി.

വി​ഷ​യ​ത്തി​ന്‍റെ സ​ത്ത​യു​ൾ​ക്കൊ​ണ്ട് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ് നൗ​ഫ​ൽ, ഗി​രീ​ഷ്കു​മാ​ർ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ കെ.​ഇ. ഷാ​ജി, ര​വീ​ന്ദ്ര നാ​ഥ​ൻ, ഹ​രി​കു​മാ​ർ, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ​അം​ഗ​ങ്ങ​ള​ട​ക്കം 22 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു കൊ​ണ്ട് മോ​ഡ​റേ​റ്റ​ർ സം​ശ​യ നി​വാ​ര​ണ​വും ന​ട​ത്തി. കേ​ളി​കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു പ​ട്ടാ​മ്പി, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ബി​ജി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സ​ജീ​വ് സെ​മി​നാ​റി​ന് ന​ന്ദി പ​റ​ഞ്ഞു.

NRI

കേ​ളി ബ​ദി​യ ഏ​രി​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ബ​ദി​യ ഏ​രി​യ​യു​ടെ ഏ​ഴാ​മ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. "ന​വ​കേ​ര​ളം വി​ക​സ​ന വ​ഴി​ക​ളി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പി.​കെ. ഷാ​ജി മോ​ഡ​റേ​റ്റ​റാ​യി.

കേ​ളി ട്ര​ഷ​റ​റും ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ ജോ​സ​ഫ് ഷാ​ജി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ നി​സാം പ​ത്ത​നം​തി​ട്ട വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ഇ​ട​തു​പ​ക്ഷം വി​ഭാ​വ​നം ചെ​യ്യു​ന്ന ന​വ​കേ​ര​ളം എ​ന്ന വി​ക​സ​ന മാ​തൃ​ക, വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്ന് സെ​മി​നാ​ർ വി​ല​യി​രു​ത്തി. ജാ​ർ​നെ​റ്റ് നെ​ൽ​സ​ൺ, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, സ​ര​സ​ൻ, ജ​യ​ൻ ആ​ർ, ജ​യ​ൻ ഹി​ലാ​ൽ, ധ​ർ​മ്മ​രാ​ജ്, തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി റ​ഫീ​ഖ് പാ​ല​ത്ത്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ്‌ ആ​റ്റി​ങ്ങ​ൽ, കു​ടും​ബ വേ​ദി അം​ഗം ര​ജി​ഷ നി​സാം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ലി, ഏ​രി​യ ട്ര​ഷ​റ​ർ മു​സ്ത​ഫ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

ഏ​രി​യാ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം സ്വാ​ഗ​ത​വും മോ​ഡ​റേ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up