സെമിനാര് ഫാ. ബര്ക്കുമാന്സ് കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു.
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40ാം വാര്ഷികത്തോടനുബന്ധിച്ച് മാര് ആഗസ്തീനോസ് കോളജ് കുഞ്ഞച്ചന് ചെയറിന്റെ ആഭിമുഖ്യത്തില് ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തില് ഏകദിന സെമിനാര് നടത്തി. കോളജ് മാനേജര് ഫാ. ബര്ക്കുമാന്സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഡോ. റെജി വര്ഗീസ് മേക്കാടന് ആമുഖ പ്രഭാഷണം നടത്തി. കോളജ് ഓഫ് ടീച്ചര് എഡ്യൂക്കേഷന് അസിസ്റ്റന്റ് പ്രഫ. ഡോ. അലക്സ് ജോര്ജ് കാവുകാട്ട്, വൈസ് പോസ്റുലേറ്റര് ഫാ. ഡോ. ജയിംസ് പുലിയുറുമ്പില് എന്നിവര് സെമിനാര് നയിച്ചു. വൈസ് പ്രിന്സിപ്പല്മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് ജോസഫ്, ജോബിന് പി മാത്യു, കോഓര്ഡിനേറ്റര് റെജീന സെബാസ്റ്റ്യന് തുടങ്ങിയവര് പ്രസംഗിച്ചു.
Tags : Nattuvishesham Districtnews seminar