വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയില് സെന്റ് വിന്സെന്റ് ഡി പോള് സൊസൈറ്റിയുടെയും മതബോധന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില് മതബോധന വിദ്യാര്ഥികള്
കൊച്ചി: വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയില് സെന്റ് വിന്സെന്റ് ഡി പോള് സൊസെറ്റിയുടെയും മതബോധന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില് മതബോധന കുട്ടികള്ക്കായി സൈബര് സെക്യൂരിറ്റി സംബന്ധിച്ച് ബോധവത്കരണ സെമിനാര് നടത്തി. ഫാ. വര്ഗീസ് പുന്നയ്ക്കല് ഉദ്ഘാടനം ചെയ്തു. ആലുവ സൈബര് സെല് സബ് ഇന്സ്പെക്ടര് ബോബി കുര്യാക്കോസ് സെമിനാര് നയിച്ചു. വിന്സെന്റ് ഡി പോള് കോണ്ഫ്രന്സ് പ്രസിഡന്റ് പീറ്റര്, എം.ഡി. വര്ഗീസ്, ടി. തോമസ് വാര്യംപുറം, വിദ്യാര്ഥി പ്രതിനിധി ഹന്ന മിസ്റ്റി എന്നിവര് പ്രസംഗിച്ചു.