കൊച്ചി: രാജ്യത്തിനുള്ളിലും വിദേശത്തും തൊഴിലന്വേഷിക്കുന്ന യുവാക്കളെ ബിസിനസ് സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇന്‍ഡോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്) സംഘടിപ്പിക്കുന്ന മൈ ജോബ്, മൈ ബിസിനസ് ഏകദിന ബിസിനസ് സെമിനാര്‍ 13ന് കളമശേരി പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും.
കേരളത്തില്‍ സ്വന്തമായി ബിസിനസ് ആരംഭിക്കാനും വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹിക്കുന്നവര്‍ക്ക് പ്രായോഗിക മാർഗനിർദേശങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.
സ്വന്തമായി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന എന്‍ആര്‍ഐകള്‍, യുവാക്കള്‍, വനിതകള്‍, തൊഴിലന്വേഷകര്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം.
750 രൂപയാണ് രജിസ്ട്രേഷന് ഫീസ്. എട്ടുവരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ ‘ഏര്‍ളി ബേര്‍ഡ് ഓഫറു’ണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9645373417 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
Tags : My Job My Business Kochi Seminar