സെമിനാർ മാനേജർ ഫാ. സെബാസ്റ്റ്യൻ പുത്തേൻ ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: നിലന്പൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ദ്വിദിന സെമിനാർ തുടങ്ങി. സ്കൂൾ മാനേജർ ഫാ. ഡോ. സെബാസ്റ്റ്യൻ പുത്തേൻ ഉദ്ഘാടനം ചെയ്തു.
അധ്യാപകൻ, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന ഡോ. ബ്രദർ ജോർജ് പാലയ്ക്കലാണ് ക്ലാസുകൾ നയിക്കുന്നത്.
പ്ലസ്ടു, എസ്എസ്എൽസി വിദ്യാർഥികൾക്കായി "എന്റെ തിരിച്ചറിവിലേക്കുള്ള യാത്ര, ഡിജിറ്റൽ ഡിസ്ട്രാക്ഷനിൽനിന്ന് ലക്ഷ്യബോധമുള്ള ജീവിതത്തിലേക്ക് നയിക്കുക' എന്നതാണ് ക്ലാസിന്റെ ലക്ഷ്യം. പ്രിൻസിപ്പൽ പി.വൈ. പോളച്ചൻ സ്വാഗതം പറഞ്ഞു.
ഇന്നലെ പ്ലസ്ടു വിദ്യാർഥികൾക്കും ഇന്ന് എസ്എസ്എൽസി വിദ്യാർഥികൾക്കുമാണ് സെമിനാർ.
ശനിയാഴ്ച അധ്യപകർക്ക് "ജനറേഷൻ ആൽഫയും-അധ്യാപനത്തിന്റെ പുതിയ വെല്ലുവിളികളും' വിഷയത്തിലും സെമിനാർ ഉണ്ടായിരിക്കും.
Tags : Nattuvishesham DistrictNews DeepikaNews Seminar