സിപിഐ (എംഎൽ), എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ കമ്മിറ്റികൾ സംഘടിപ്പിച്ച സെമിനാറിൽ എൻ. ബാദുഷ പ്രസംഗിക്കുന്നു.
കൽപ്പറ്റ: സിപിഐ (എംഎൽ), എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ കമ്മിറ്റികൾ സംയുക്തമായി "പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും’ എന്ന വിഷയത്തിൽ എംജിടി ഹാളിൽ സെമിനാർ നടത്തി.
സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ശക്തികൾ പൊളിറ്റിക്കൽ എക്സിക്യുട്ടീവുകളുടെ ഒത്താശയോടെ രാജ്യത്ത് സ്വൈരവിഹാരം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ആദിവാസികളും പരന്പരാഗത കർഷകരും അവകാശ നിഷേധം നേരിടുകയാണ്. ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളിൽ പലതും പരിസ്ഥിതി സൗഹൃദമല്ലെന്നും അഡ്വ. പൗരൻ പറഞ്ഞു. സിപിഐ (എംഎൽ) ജില്ലാ സെക്രട്ടറി സാം പി. മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. സബ് ജഡ്ജ് എം. രമേശൻ, അഡ്വ. പി. ചാത്തുകുട്ടി, ഇ.പി. അനിൽ, എൻ. ബാദുഷ, വി.പി. വർക്കി, അഡ്വ. ലൂസി കളപ്പുര, കെ.എൻ. പ്രേമലത, കെ.വി. ഗോകുൽദാസ്, അജിത് അന്പലവയൽ, എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ സെക്രട്ടറി എ.എൻ. സലിംകുമാർ, ഇ.ജെ. ദേവസ്യ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Seminar Wayanad