കണ്ണൂർ: സാന്റമോണിക്ക സംഘടിപ്പിക്കുന്ന മാർഗനിർദേശ-സംശയ നിവാരണ സെമിനാർ ഇന്നും നാളെയുമായി നടക്കും. കണ്ണൂർ തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിന് സമീപമുള്ള എക്സോറാ കൺവൻഷൻസിലും കാഞ്ഞങ്ങാട് രാംനഗർ റോഡ് പുതിയവളപ്പ് ഹോട്ടൽ എമിറേറ്റ്സിലും ഇന്നും, ഇരിട്ടി കൊള്ളിക്കടവ് ബ്രിഡ്ജിനു സമീപം ഗ്രാൻഡ് റിവർ സൈഡ്, ചെറുപുഴ സഹകരണ ആശുപത്രിക്ക് എതിർവശമുള്ള എകെ ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിൽ നാളെയും രാവിലെ10 ന് നടക്കും.
പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്കും ചെയ്തുകൊണ്ടിരിക്കുന്നവർക്കും വിദേശത്ത് ഉപരിപഠനത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സെമിനാറിൽ വിശദീകരിക്കും.1.5 ലക്ഷം മുതൽ അഞ്ചു ലക്ഷത്തിന് താഴെ വരെ ചെലവിൽ യൂറോപ്പ്, പ്രമുഖ ഏഷ്യൻ രാജ്യങ്ങളിലെ കോഴ്സുകൾ എഐ ബാധിക്കാത്ത, സാമ്പത്തിക മാന്ദ്യത്തിലും തൊഴിൽസാധ്യത നിലനിൽക്കുന്ന കോഴ്സുകൾ, പരമ്പരാഗത -പുതുതലമുറ കോഴ്സുകൾ ട്യൂഷൻ ഫീസ് ഇല്ലാത്തതും കുറഞ്ഞ ഫീസിലുള്ള കോഴ്സുകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കും.
50 ശതമാനം മാർക്കുള്ളവർക്ക് പോലും അഡ്മിഷൻ സാധ്യമാകുന്ന നൂറുകണക്കിന് കോഴ്സുകൾ, പ്രവേശന മാനദണ്ഡങ്ങൾ, അപ്ലിക്കേഷൻ ഫീസ് ഇളവുകൾ യോഗ്യതാടിസ്ഥാനത്തിലുള്ള സ്കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, പാർട്ട് ടൈം തൊഴിൽ പഠനാനന്തര പിആർ സാധ്യതകൾ, കോഴ്സ്, വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീസ നടപടി ക്രമങ്ങൾ, ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉൾപ്പടെ സെമിനാറിൽ പ്രതിപാദിക്കും.
സെമിനാറിന്റെ അവസാനം ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. അന്നേ ദിവസം തന്നെ അഡ്മിഷൻ നടപടികൾ ആരംഭിക്കാനുള്ള സംവിധാനവുമുണ്ടായിരിക്കും. രജിസ്ട്രേഷനായി www.santamonicaedu.in സന്ദർശിക്കുക . സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഫോൺ: 0484 4150999, 9645222999.
Tags : Nattuvishesham Local News Santa Monica Seminar