സെമിനാറില് ഐഎസ്ആര്ഒ ടെക്നിക്കല് ഓഫിസര് സി.ആര്. രാഹുല് ക്ലാസെടുക്കുന്നു.
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവ. മോഡല് റെസിഡന്ഷ്യല് സ്കൂളില് തിരുവനന്തപുരം ഐ എസ്ആര്ഒയുടെ നേതൃത്വത്തില് സെമിനാര് നടന്നു. നാഷണല് സ്പേസ് വീക്കിന്റെ ഭാഗമായിട്ടാണ് സെമിനാര് സംഘടിപ്പിച്ചത്.
ഹൈസ്കൂള്, ഹയര് സെക്കന്ഡറി വിദ്യാര്ഥികള് സെമിനാറില് പങ്കെടുത്തു. ഐഎസ്ആര്ഒ ടെക്നിക്കല് ഓഫിസര് സി.ആര് രാഹുല് സെമിനാറിന് നേതൃത്വം നല്കി. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വിദ്യാര്ഥികള്ക്ക് വിശദീകരിച്ചു.
സീനിയര് സൂപ്രണ്ട് വി.വിജുകുമാര്, മാനേജര് പ്രിന്സ് റഷീദ്, പ്രധാന അധ്യാപകന് ആര്. രാജേഷ്, സയന്സ് അധ്യാപകരായ ബി. അഷ്ടമി, എം. ഷിജി തുടങ്ങിയവര് നേതൃത്വം നല്കി.
Tags : seminar NattuVishasham DistrictNews