ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ജീവിത ശൈലീ രോഗങ്ങളെയും കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെയും നിയന്ത്രിക്കുന്നതിലടക്കം ചക്കയ്ക്കുള്ള പ്രാധാന്യം തെളിഞ്ഞ സാഹചര്യത്തില്‍ ചെറുകിട വിപണന വ്യവസായ സാധ്യതകള്‍ വളരെയാണെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത.
തിരുവല്ല അഗ്രി ഹോര്‍ട്ടികര്‍ച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചക്ക - ഔഷധ മൂല്യം സെമിനാര്‍ വൈഎംസിഎയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി പ്രസിഡന്റ് കെ.പ്രകാശ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ മന്ത്രി മാത്യു ടി. തോമസ്, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, എസ്.ഡി. വേണുകുമാര്‍, ഫാ. ഏബ്രഹാം മുളമൂട്ടില്‍, സൊസൈറ്റി സെക്രട്ടറി ജുബി പീടിയേക്കല്‍, ട്രഷറര്‍ ഷാജി തിരുവല്ല, വൈസ് പ്രസിഡന്റ് ആര്. ജയകുമാര്‍, പി.എം. അനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി സെന്റ്് ജോസഫ്സ് ആശുപത്രി കാന്‍സര്‍ വിഭാഗം മേധാവി ഡോ.തോമസ് വര്‍ഗീസ്, ആലപ്പുഴ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ബി. പത്മകുമാര്‍, ജാക് ഫ്രൂട്ട് 365 പ്രെമോട്ടര്‍ ജെയിംസ് ജോസഫ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി
Tags : Seminar NattuVishasham DistrictNews