തൊടുപുഴയിൽ സംഘടിപ്പിച്ച സെമിനാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: നിയമവും നയങ്ങളും നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയാല്‍ വിവരാവകാശ നിയമം ആവശ്യമില്ലെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. സംസ്ഥാന വിവരാവകാശ കമ്മീഷന് തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം നിയോജകമണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാം സുതാര്യമായി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാല്‍ വിവരാവകാശ നിയമം ആവശ്യമില്ല. നിയമം നിര്‍മിക്കുന്നതും നയങ്ങള്‍ പ്രഖ്യാപിക്കുന്നതും ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സബീറ ജലീല്‍, വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Seminar