തിരുവല്ല: ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് തിരുവല്ല വൈഎംസിഎയും ഒളിമ്പിക് അസോസിയേഷനും സംയുക്തമായി കായികരംഗത്തെ പരിക്കും മുന്‍കരുതലുകളും പരിഹാരവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
സെമിനാര്‍ വൈഎംസിഎ പ്രസിഡന്റ് പ്രഫ. ഇ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. കണ്ണന് രാജീവ് വിഷയം അവതരിപ്പിച്ചു. ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജോളിഅലക്സാണ്ടര് അധ്യക്ഷത വഹിച്ചു. ഡോ. റജിനോള്‍ഡ് വര്‍ഗീസ്, ജോയി പൗലോസ, ഇ എ. ഏലിയാസ്, ജോയി ജോൺ, എം. മാത്യൂസ്, പി.എം അനീർ, റനി വര്‍ഗീസ്, വില്‍ജി തോമസ്, ജോഷി എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Olympic Day Seminar