x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ര്‍

വെബ് ഡെസ്ക്
Published: July 15, 2026 12:26 AM IST | Updated: July 15, 2026 12:26 AM IST

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ന്ന ച​രി​ത്ര സെ​മി​നാ​ര്‍ കോ​ട്ട​യം ഡി​വി​ഷ​ണല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പ്ര​ഫു​ല്‍ അ​ഗ​ര്‍​വാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​റേ​റ്റിം​ഗ് നേ​ച്ച​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ന്താ​രാഷ്‌ട്ര ച​രി​ത്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പ്ര​ഫു​ല്‍ അ​ഗ​ര്‍​വാ​ള്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ഉ​ള്‍​പ്പെ​ടെ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കേ​വ​ലം മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത​മാ​യ കാ​ഴ്ച​പ്പാ​ട് കൊ​ണ്ട് മാ​ത്രം പ്ര​ശ്‌​ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ലെ​ന്നും പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ ച​രി​ത്ര ആ​ഖ്യാ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി മ​നേ​ഷ് വ​ര്‍​ഗീ​സ് ജോ​ണ്‍, സെ​മി​നാ​ര്‍ സം​ഘാ​ട​ക​രാ​യ ഡോ. ​ജ​സ്റ്റി​ന്‍ ജോ​സ്, ജി.​എ​സ്. ന​ന്ദ​ന​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​രി​ത്ര​കാ​ര​ന്മാ​രാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, ഡോ. ​ജ​സ്റ്റി​ന്‍ മാ​ത്യു, ഡോ. ​വി​ജ​യ രാം​ദാ​സ് മ​ണ്ഡ​ല, പാ​രി​സ്ഥി​തി​ക​ശാ​സ്ത്ര വി​ദ​ഗ്ധ​നാ​യ ഡോ. ​സാ​ബു ജോ​സ​ഫ്, സാ​ഹി​ത്യ​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​മ​രി​യ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. യു​എ​സ്എ, താ​യ്‌​വാ​ന്‍, ടാ​ന്‍​സാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രും പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി.

ഇ​ന്ന​ലെ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി മ​നേ​ഷ് വ​ര്‍​ഗീ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റ്റോ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

Tags : Local News Nattuvishesham International Seminar St. Thomas College

Recent News

Corehub Up