പാലാ: അഡാര്ട്ടിന്റെ ആഭിമുഖ്യത്തില് രൂപതയിലെ മുഴുവന് സ്കൂളുകളില്നിന്നുമുള്ള അഡാര്ട്ട് ക്ലബ് കോര-ഓർഡിനേറ്റര്മാരായ അധ്യാപകരുടെ സംഗമം നടത്തി.
പാലാ രൂപത കോര്പറേറ്റ് സെക്രട്ടറി ഫാ. ജോര്ജ് പുല്ലുകാലായില് ഉദ്ഘാടനം ചെയ്തു. അഡാര്ട്ട് ഡയറക്ടര് ഫാ. ജയിംസ് പൊരുന്നോലില്, സീനിയര് കൗണ്സിലര് ജോയ് കെ. മാത്യു എന്നിവര് ക്ലാസുകള് നയിച്ചു.
കൗണ്സിലര്മാരായ ലിബി അഗസ്റ്റിന്, ലിജോ ജോസ്, റിച്ചു കാപ്പന്,സിസ്റ്റര് ലിസ് മരിയ സിഎംസി, കെ. ആര്. മധു തുടങ്ങിയവര് പരിപാടികള്ക്ക് നേതൃത്വം നല്കി.