പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: എസ്ബി കോളജിലെ സെന്റർ ഫോര്‍ കുട്ടനാട് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടനാട് വിഷന്‍ 2കെ50 സെമിനാര്‍ 26ന് ഉച്ചകഴിഞ്ഞ് 1.30ന് കര്‍ദിനാള്‍ മാര്‍ പടിയറ ഹാളില്‍ നടക്കും. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
"കുട്ടനാടും അനുബന്ധ ജലാശയങ്ങളും പരിസ്ഥിതി ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടെടുപ്പിനുള്ള പ്രസക്തി' എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക ചരിത്രകാരനുമായ പള്ളിക്കോണം രാജീവ്, "കുട്ടനാടിന്റെ ഭാവി വെല്ലുവിളികളും കാലാവസ്ഥ പരിഷ്കരണ സാങ്കേതിക വിദ്യകളുടെ സാധ്യതകളും' എന്ന വിഷയത്തില്‍ ഐഐടി കാണ്‍പുര്‍ മാനേജ്മെന്റ് വിഭാഗം പ്രഫസര്‍ ദിപു ഫിലിപ്പ്, കുട്ടനാട്ടിലെ ജലനിയന്ത്രണ സംവിധാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളപ്പൊക്ക പ്രതിരോധം എന്ന വിഷയത്തില്‍ ചെങ്ങന്നൂര്‍ ഹൈഡ്രോളിക് സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എസ്. പ്രസാദ്, പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കുട്ടനാടിനായുള്ള സുസ്ഥിര പദ്ധതിയെക്കുറിച്ച് സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റർ ഡയറക്ടറും എസ്ബി കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. റൂബന്‍ ഫിലിപ്പ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങളറിയാന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. വി.ജി. നിഖില്‍.ഫോണ്‍: 8281246534. വര്‍ഗീസ് കണ്ണമ്പള്ളി, ജോസ് വെങ്ങാന്ത്ര, ജയ് ചാക്കോ എന്നിവരുടെ പ്രസീഡിയം നേതൃത്വം നല്‍കും.
സെമിനാറിന്റെ ലക്ഷ്യങ്ങള്‍
*ഭാവിയില്‍ കുട്ടനാട്ടിലെ ജലസംവിധാനം.
*വെള്ളപ്പൊക്കവും ജലസംഭരണവും തമ്മിലുള്ള സംതുലനം.
*നദികളുടെയും കായലുകളുടെയും പരിപാലനം.
*കൃഷി, മത്സ്യബന്ധനം, ജനവാസം.
*പുനഃസ്ഥാപിക്കേണ്ട പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍.
*കാലാവസ്ഥാ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന വികസനം.
*ശാസ്ത്രീയ അറിവിനൊപ്പം പ്രാദേശിക അറിവിന്റെയും ചരിത്രത്തിന്റെയും വിനിയോഗം.
*കുട്ടനാടിനെ മനസിലാക്കി ഭാവി രൂപപ്പെടുത്തുക.
Tags : District News Nattuvishesham Kuttanad 2K50 Seminar