ആറന്മുള: പാർഥ സാരഥി ക്ഷേത്രത്തിൽ നടക്കുന്ന വഞ്ചിപ്പാട്ട് ദേവസങ്കീർത്തന സോപാനത്തിൽ നടന്ന സെമിനാർ ഡോ. രേഖ വി. കുമാർ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അധ്യക്ഷത വഹിച്ചു.
തുടർന്നു നടന്ന സെമിനാറിൽ, പള്ളിയോടങ്ങളുടെ പൈതൃകം എന്നാ വിഷയത്തിൽ ഡോ. രേഖ വി. കുമാർ പ്രബന്ധം അവതരിപ്പിച്ചു.സാഹിത്യ നിരൂപകൻ പി. ശ്രീകുമാർ ഓതറ മോഡറേറ്റർ ആയിരുന്നു. സോപാനം കൺവീനർ കെ. എസ്. സുരഷ്, ജോയിന്റ് കൺവീനർ ഡോ. സുരേഷ് ബാബു, ട്രഷറർ രമേശ് മാലിമേൽ, വിഷ്ണു സൗരീഷ്, വിജയകുമാർ ചുങ്കത്തിൽ, സന്തോഷ് കീകൊഴുർ എന്നിവർ പ്രസംഗിച്ചു. വേദിയിൽ ഇടനാട് പള്ളിയോടക്കര വഞ്ചിപ്പാട്ട് അവതരിപ്പിച്ചു.
Tags : nattu vishesham Sopanam Seminar