ജീവ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്ററില്‍ സംഘടിപ്പിച്ച സെമിനാര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ജീവ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്ററില്‍ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ കൗണ്‍സിലര്‍ സിസ്റ്റര്‍ സെല്‍ബി അധ്യക്ഷത വഹിച്ചു. കാരിത്താസ് ഹോസ്പിറ്റലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു ക്ലാസെടുത്തു. ജീവ കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ അഞ്ജിത എസ്വിഎം, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ ആനന്ദ് എസ്വിഎം എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham seminar