x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ട്ടു​​പ​​ന്നി ശ​​ല്യം: തോ​​ക്കെ​​ടു​​ത്ത്‌ പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്ത്

വെബ് ഡെസ്ക്
Published: September 12, 2026 01:50 AM IST | Updated: September 12, 2026 01:50 AM IST

പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെടിവച്ചു കൊന്ന​​പ്പോ​​ൾ.

പെ​​രു​​വ​​ന്താ​​നം: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​പ​​ന്നി ശ​​ല്യം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ. പ​​ക​​ലെ​​ന്നോ രാ​​ത്രി​​യെ​​ന്നോ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ കാ​​ട്ടു​​പ​​ന്നി​​ക​​ൾ കൂ​​ട്ട​​മാ​​യി എ​​ത്തി ക​​ർ​​ഷ​​ക​​രു​​ടെ കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി​​യ കാ​​ട്ടു​​പ​​ന്നി​​ക്കൂ​​ട്ടം വ്യാ​​പ​​ക നാ​​ശ​​ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​ക്കി​​യ​​ത്.

പ​​ല​​പ്പോ​​ഴും കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ​​നി​​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് വാ​​ർ​​ഡു​​ക​​ളി​​ലാ​​ണ് കാ​​ട്ടു​​പ​​ന്നി ശ​​ല്യം അ​​തി​​രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ക​​ണ​​യ​​ങ്ക​​വ​​യ​​ൽ, അ​​മ​​ല​​ഗി​​രി, ക​​പ്പ​​ലു​​വേ​​ങ്ങ, ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം കാ​​ട്ടു​​പ​​ന്നി ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. ഇ​​തോ​​ടെ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കാ​​രി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ട്ടു​​പ​​ന്നി​​ക​​ളെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യ​​ത്.

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ നേ​​രി​​ട്ട് രം​​ഗ​​ത്തി​​റ​​ങ്ങി ഷൂ​​ട്ട​​ർ സ​​ജോ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ കാ​​ട്ടു​​പ​​ന്നി​​ക​​ളെ പി​​ടി​​കൂ​​ടി​​ത്തു​​ട​​ങ്ങി. വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഏ​​ഴോ​​ടെ പെ​​രു​​വ​​ന്താ​​നം ടൗ​​ണി​​ൽ കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സി​​ന് സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ച ര​​ണ്ട് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ ടൗ​​ണി​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ലേ​​ക്ക് ക​​യ​​റി​​യ പ​​ന്നി​​ക്കൂ​​ട്ടം, വാ​​ഹ​​നം വ​​രു​​ന്ന​​തു ക​​ണ്ട് ഭ​​യ​​ന്നോ​​ടു​​ന്ന​​തി​​നി​​ടെ സ​​മീ​​പ​​ത്തെ ഗേ​​റ്റി​​ൽ കു​​ടു​​ങ്ങി ഒ​​രെ​​ണ്ണം ച​​ത്തി​​രു​​ന്നു.

പ​​ന്നി​​ക​​ളെ വേ​​ട്ട​​യാ​​ടു​​ന്ന ദൗ​​ത്യ​​ത്തി​​നി​​ടെ പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ർ​​ഡ് മെം​​ബ​​ർ ഷി​​യാ​​സ് മൂ​​ത്തേ​​ട​​ത്തി​​ന് വീ​​ണ് പ​​രി​​ക്കേ​​റ്റു. കാ​​ലി​​ന് പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ര​​ണ്ടാ​​ഴ്ച​​ത്തെ വി​​ശ്ര​​മം ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. നൂ​​റു​​ക​​ണ​​ക്കി​​ന് കു​​ടും​​ബ​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​പ​​ന്നി ശ​​ല്യം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ വെ​​ടി​​വ​​ച്ച് ഇ​​വ​​യെ പി​​ടി​​കൂ​​ടു​​ക എ​​ന്ന​​ത് ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​മാ​​ണെ​​ന്ന് ഷൂ​​ട്ട​​ർ സ​​ജോ വ​​ർ​​ഗീ​​സ് പ​​റ​​ഞ്ഞു.

പ​​ന്നി​​ക​​ളു​​ടെ ആ​​ക്ര​​മ​​ണം കാ​​ര​​ണം പ്ര​​ദേ​​ശ​​ത്തെ ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​തി​​ദി​​നം ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യു​​ടെ കൃ​​ഷി​​നാ​​ശ​​മാ​​ണ് ഉ​​ണ്ടാ​​കു​​ന്ന​​ത്. വ​​രു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ലും കൂ​​ടു​​ത​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് പ​​രി​​ശോ​​ധ​​ന വ്യാ​​പി​​പ്പി​​ച്ച് കാ​​ട്ടു​​പ​​ന്നി ശ​​ല്യം പൂ​​ർ​​ണ​​മാ​​യും ഇ​​ല്ലാ​​താ​​ക്കാ​​നാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം.

Tags : NattuVishesham DistricteNews

Recent News

Corehub Up