കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെടുന്ന ആദ്യ കണ്ടെയ്നർ അസിസ്റ്റന്റ് കമ്മീഷണർ വി.ആർ. വിജയകുമാർ ഫ്ളാഗ് ഓഫ് ചെയ്യുന്
കോട്ടയം: കോട്ടയം തുറമുഖത്തുനിന്നു വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്നര്‍ പുറപ്പെട്ടു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്. വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയത്തിന്റെ തനത് ഉത്പന്നമായ റബറില്‍ ഉണ്ടാക്കിയ മാറ്റുകളാണു കാനഡയിലെ ടൊറന്റോ തുറമുഖത്തേക്ക് കെ.പി. ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് കയറ്റുമതി ചെയ്യുന്നത്.
മുംബൈ ആസ്ഥാനമായ ടീം വേള്‍ഡ് ലോജിസ്റ്റിക്സാണ് കയറ്റുമതിക്ക് ഇടനിലക്കാര്‍. കൊച്ചിയിലെ പ്രമുഖ കസ്റ്റംസ് ഹൗസ് ഏജന്റ് അഞ്ചേരില്‍ ഏജന്‍സീസ് ആണ് കയറ്റുമതി അനുമതി ശരിയാക്കിയത്. കൊച്ചി തുറമുഖത്തുനിന്ന് അയയ്ക്കുന്നതിനേക്കാള്‍ മൂവായിരം ഡോളര്‍ കുറവില്‍ കോട്ടയത്തുനിന്ന് അയയ്ക്കാന്‍ സാധിച്ചുവെന്ന് കെ.പി. ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് പറഞ്ഞു.
കോട്ടയത്തെ കയറ്റുമതി-ഇറക്കുമതിക്കാര്‍ക്ക് ഇനി ചെലവ് കുറഞ്ഞ രീതിയില്‍ വിഴിഞ്ഞം വഴി ചരക്കുകള്‍ അയയ്ക്കാന്‍ സാധിക്കുമെന്നു കോട്ടയം തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. കേരളത്തില്‍നിന്നു മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പോലും കയറ്റുമതി, ഇറക്കുമതി സേവനത്തിനായി കോട്ടയം തുറമുഖത്തെ സമീപിച്ചു തുടങ്ങിയെന്നു ജനറല്‍ മാനേജര്‍ രൂപേഷ് ബാബുവും പറഞ്ഞു.
ഫ്ളാഗ് ഓഫ് ചടങ്ങില്‍ പോര്‍ട്ട് സൂപ്രണ്ട് റെജി, ഇന്‍സ്പെക്ടര്‍ ടിറ്റില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistricteNews