x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

വെബ് ഡെസ്ക്
Published: September 12, 2026 01:48 AM IST | Updated: September 12, 2026 01:48 AM IST

അറസ്റ്റിലായ പ്രതികൾ

നെ​ടു​മ​ങ്ങാ​ട്: കു​ള​പ്പ​ട വാ​ലൂ​ക്കോ​ണം കോ​ലി​യക്കോ​ട് ഭാ​ഗ​ത്ത് റോ​ഡി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ലി​യ​ക്കോ​ട് കൂ​പ്പി​ൽ വീ​ട്ടി​ൽ സാ​ജ​ൻ (40)
‎കു​ള​പ്പ​ട ആ​ശാ​രി​ക്കോ​ണം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ സു​ബീ​ഷ് (26),ഉ​ഴ​മ​ല​ക്ക​ൽ ക​ടു​വ​യി​ൽ കു​ന്നും​പു​റ​ത്തു വീ​ട്ടി​ൽ അ​രു​ൺ (38),കു​ള​പ്പ​ട ‎അ​രു​ൺ ഭ​വ​നി​ൽ കി​ര​ൺ (36)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ള​പ്പ​ട കാ​വു​വി​ള മൊ​ണ്ടി​യോ​ട് രാ​ഹു​ൽ ഭ​വ​നി​ൽ ബി​ന്ദു​വി​ന്‍റെ മ​ക​ൻ രാ​ഹു​ൽ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന രാ​ഹു​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം വാ​ലൂ​ക്കോ​ണം കോ​ലി​ക്കോ​ട് ഭാ​ഗ​ത്തെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സ​മീ​പ​ത്താ​യി റ​ബ​ർ ത​ടി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.‎ബൈ​ക്ക് പ​ണ​യ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട്ടാ​നു​ള്ള പ​

ണം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. രാ​ഹു​ലി​നെ ല​ക്ഷ്യ​മി​ട്ട് പ്ര​തി​ക​ൾ മു​ൻ​കൂ​ട്ടി പ​ദ്ധ​തി​യി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ത്തേ​ക്ക​ർ കോ​ലി​യ​ക്കോ​ട് ഭാ​ഗ​ത്തു​വ​ച്ച് നാ​ലു​പേ​രും ചേ​ർ​ന്ന് രാ​ഹു​ലി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​റ​കു​ക​ഷ്ണ​ങ്ങ​ൾ, പൊ​ള്ള​യാ​യ ഇ​ഷ്ടി​ക​ക്ക​ഷ്ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്കും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ൽ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.​സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ആ​യു​ധ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും, മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പ്ര​തി​ക​ൾ സ്ഥി​ര​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് ഒ​ത്തു​കൂ​ടി മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : District News Nattuvishesham young man murder

Recent News

Corehub Up