x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെബ് ഡെസ്ക്
Published: September 12, 2026 01:42 AM IST | Updated: September 12, 2026 01:42 AM IST

കാ​റി​ൽ തീപിടിച്ചതിനെത്തുടർന്ന് ​ഫ​യ​ർ​ഫോ​ഴ്സ് തീ കെ​ടു​ത്താൻ ശ്രമിക്കുന്നു.

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര മ​ധ്യ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റ് റോ​ഡി​ലാ​ണ് സം​ഭ​വം. തോ​ട്ട​വാ​ര​ത്ത് നി​ന്നും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​രു​തി കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് മ​റ്റു​ള്ള​വ​രാ​ണ് സം​ഭ​വം കാ​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

കാ​ർ നി​ർ​ത്തി ഡ്രൈ​വ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ ഉ​ട​ൻ പു​ക വ​ർ​ധി​ക്കു​ക​യും തീ ​ഉ​യ​രു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി. തോ​ട്ട​വാ​രം സ്വ​ദേ​ശി അ​നു​പം കെ.​പ്ര​സാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ് കാ​ർ.

Tags : District News Nattuvishesham car fire

Recent News

Corehub Up