x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടക്കെണി​യാ​യി കൊ​ടുംവ​ള​വ്

വെബ് ഡെസ്ക്
Published: September 12, 2026 01:41 AM IST | Updated: September 12, 2026 01:41 AM IST

മു​ള​ങ്ക​യം റോ​ഡി​ലെ കൊ​ടും വ​ള​വ്.

മു​ണ്ട​ക്ക​യം: മു​ള​ങ്ക​യം റോ​ഡി​ലെ കൊ​ടുംവ​ള​വ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടക്കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം 34-ാംമൈ​ലി​ൽനി​ന്ന് എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞുപോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് മു​ള​ങ്ക​യം റോ​ഡ്. 34-ാം മൈ​ലി​ൽനി​ന്നു തി​രി​ഞ്ഞ് മു​ള​ങ്ക​യം പാ​ലം ക​യ​റി കോ​സ്‌വേ ​പാ​ലം ജം​ഗ്ഷ​നി​ൽ എ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ലേ​ക്കും എ​രു​മേ​ലി, കോ​രു​ത്തോ​ട് അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ മു​ണ്ട​ക്ക​യം ടൗ​ണി​ൽ ക​യ​റാ​തെ 34-ാംമൈ​ൽ ജം​ഗ്ഷ​നി​ൽനി​ന്നു തി​രി​ഞ്ഞ് മു​ള​ങ്ക​യം റോ​ഡുവ​ഴി​യാ​ണ് കോ​രു​ത്തോ​ട്, എ​രു​മേ​ലി​ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തു​ട​രു​ന്ന​ത്.

എ​ന്നാ​ൽ, ദേ​ശീ​യ​പാ​ത​യി​ൽ 34-ാം മൈ​ൽ ക​വ​ല​യ്ക്കും മു​ള​ങ്ക​യം ക​വ​ല​യ്ക്കു​മി​ട​യി​ലു​ള്ള കൊ​ടുംവ​ള​വാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. വീ​തി തീ​ർ​ത്തും കു​റ​വു​ള്ള റോ​ഡി​ലെ കൊ​ടുംവ​ള​വ് വാ​ഹ​ന-കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്ത് ദിവസേന ഉ​ണ്ടാ​കു​ന്ന​ത്. വ​ഴിപ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന യാ​ത്ര​ക്കാ​ർ വേ​ഗ​ത്തി​ൽ വ​ന്ന് കൊ​ടും വ​ള​വ് തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​ണ് പ​തി​വ്. റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് വീ​തി കു​റ​വാ​യ​തി​നാ​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ന്ന​ത്.

കൂ​ടാ​തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വ്യാ​പാ​ര​വും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് ദി​വ​സ​വും ഈ ​റോ​ഡി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കാ​റു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി കൊ​ടും വ​ള​വ് നി​വ​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി വാ​ഹ​നയാ​ത്ര സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ം ശക്തമായി.

Tags : NattuVishesham DistricteNews

Recent News

Corehub Up