x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: September 26, 2026 12:45 AM IST | Updated: September 26, 2026 12:45 AM IST

ടി​വി​ പു​രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ടൗ​ൺ​ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നൂ​പ്കു​മാ​ർ ​ര​വീ​ന്ദ്ര​നാ​ഥ്

ടി​വി​പു​രം: വൈ​ക്കം ടൗ​ൺ റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​വി​പു​രം ഗ​വ​ൺ​മെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​മു​ക്തി ന​ല്ലൊ​രു നാ​ളേ​ക്കാ​യി​ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ല​ഹ​രി വി​രു​ദ്ധബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ടൗ​ൺ​ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നൂ​പ്കു​മാ​ർ ​ര​വീ​ന്ദ്ര​നാ​ഥ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യോ​ഗ​ത്തി​ൽ സി​വി​ൽ ​എ​ക്സൈ​സ് ഓ​ഫിസ​ർ ആ​ര്യ​പ്ര​കാ​ശ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫിസർ ആ​ര്യ​പ്ര​കാ​ശി​നെ പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ റോ​ട്ടേ​റി​യ​ൻ എ​ൻ.​കെ. സെ​ബാ​സ്റ്റ്യ​ൻ ആ​ദ​രി​ച്ചു.
റോ​ട്ട​റി​ സ​ർ​വീ​സ് പ്രോ​ജ​ക്ട് ക​ൺ​വീ​ന​ർ പി.​എ. സു​ധീ​ര​ൻ, എ​ൻ.കെ.​ സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​കൃ​ഷ്ണ​ൻ, ബി​ജു​ മാ​ത്യു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ ഹേ​മ​പ്രി​യ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷാ​ഹി​ന​ ബീ​ഗം, അ​ധ്യാ​പി​ക മ​മി​ത, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാസ്

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് ക്ല​ബ്ബും പാ​ലാ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സും ചേ​ര്‍​ന്ന് ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാസ് ന​ട​ത്തി. പാ​ലാ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജെ​ക്സി ജോ​സ​ഫ് ക്ലാസ് ന​യി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, കോ​-ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ വി​നീ​ത്കു​മാ​ര്‍ വി., ​അ​ല്‍​ഫോ​ന്‍​സാ ജോ​സ്, ര​തി സി.​ആ​ര്‍.​, കോ​ളജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ല്‍​ഫോ​ണ്‍​സ് ബി​നോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews seminar

Recent News

Corehub Up