x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ണ്‍​ഫ്രി​യ തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: September 26, 2026 01:12 AM IST | Updated: September 26, 2026 01:12 AM IST

ച​വ​റ കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന കാ​യ​ല്‍ പ്ര​ദ​ക്ഷി​ണം.

ച​വ​റ: ച​വ​റ കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷം കാ​യ​ല്‍ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ഇ​ന്ന് ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ക്കും.

വൈ​കു​ന്നേ​ര​ത്തെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം​വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.
തി​രു​നാ​ള്‍ ദി​ന​മാ​യ 27ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി​യും 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യും ന​ട​ക്കും.

ഫാ. ​ഡോ. സെ​ല്‍​വി ആ​ന്‍റണി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തൊ​ബി​യാ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​ണ്‍ ജെ​റി ഐ​സ​ക് സ​ഹ​കാ​ര്‍​മി​ക​നാ​കും. വൈ​കു​ന്നേ​രം നാലിന് ​ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ഫാ. ​അ​ല്‍​ഫോ​ണ്‍​സ്, ഫാ. ​ടെ​റി ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

 

Tags : Nattuvishesham DistrictNews DeepikaNews Confria festival

Recent News

Corehub Up