സെമിനാർ കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൂറ്റനാട്: 12 വർഷത്തെ മോദിയുടെ ബി ജെപി ഭരണത്തിൽ 10 ലക്ഷം പേർ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ പറഞ്ഞു. ഇതിൽ 5 ലക്ഷം പേർ കർഷകരും 3.5 ലക്ഷം പേർ കർഷക തൊഴിലാളികളും 1.5 ലക്ഷം പേർ മറ്റു തൊഴിലാളികളുമാണ്. വിത്തിന്റേയും വളത്തിന്റേയും കീടനാശിനികളുടേയും വിലകൾ കുത്തനെ വർധിച്ചു.
രാജ്യത്ത് പട്ടിണി മരണങ്ങൾ വർധിച്ചുവരികയാണ്. രാജ്യത്ത് 1200 കേന്ദ്രങ്ങളിൽ കർഷകരുടെഭൂമി ഏറ്റെടുക്കലിനെതിരെ സമരങ്ങൾ നടന്നുവരികയാണ്. കേരളത്തിൽ ആസിയാൻ കരാറിന്റെ ഭാഗമായി നിരവധി കർഷകർ ആത്മഹത്യ ചെയ്തു.
സ്വതന്ത്രവ്യാപാരകരാർ രാജ്യത്തെ കർഷകരെ മുച്ചൂടും മുടിച്ചു. 10, 11 ന് വാവനൂരിൽ നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക മേഖലയും കോർപറേറ്റുകളും എന്ന വിഷയത്തിൽ കൂറ്റനാട് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഷയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി.പി. മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആർ. മുരളി, ജില്ലാ കമ്മിറ്റി അംഗം കെ. ജയദേവൻ, ജില്ലാ പ്രസിഡന്റ് കെ .ഡി. പ്രസേനൻ, സിപിഎം ജില്ലകമ്മറ്റിയംഗങ്ങളായ ടി.കെ. നാരായണദാസ്, പി.എൻ. മോഹനൻ, കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം യു. അജയകുമാർ, ജില്ലാ നിർവാഹക സമിതിയംഗം എ . കൃഷ്ണകുമാർ, ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, പ്രസിഡന്റ് കെ .എ. ഷംസു എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാവ് സി.അച്യുതനെ ഡോ. വിജു കൃഷ്ണൻ ആദരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews seminar