യുവക്ഷേത്ര കോളജിൽ എൻഇപി 2020 സെമിനാർ
മുണ്ടൂർ: യുവക്ഷേത്ര കോളജ് ബിസിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ എൻഇപി 2020 വിഷൻ ഫോർ ഇന്റർഡിസിപ്ലിനറി ഇന്നോവേഷൻ ആൻഡ് ക്രോസ് സെക്റ്റർ എന്റർപ്രണർഷിപ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എൻഎസ്എസ് ട്രെയ്നിംഗ് കോളജ് സോഷ്യൽ സയൻസ് എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ശങ്കരനാരായണൻ പള്ളിയേരി ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലെയ്സ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി അധ്യക്ഷനായിരുന്നു. ബിസിഎ വിഭാഗം മേധാവി ഡോ.എസ്. പ്രവീൺ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫസർ ഡോ. സിജി ജോർജ് സ്വാഗതവും വിദ്യാർഥിനി എൻ. ഹൃതിക നന്ദിയും പറഞ്ഞു. തുടർന്നു നടന്ന സെമിനാറിൽ ഡോ. ശങ്കരനാരായണൻ ക്ലാസെടുത്തു.
Tags : Seminar NattuVishasham DistrictNews