കഥയരങ്ങ് നാടകാവിഷ്കാരവും സെമിനാറും മേഴ്സി കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: എംടിയുടേയും മാധവിക്കുട്ടിയുടേയും കഥകളിലെ കഥാപാത്രങ്ങൾ അരങ്ങിൽ നിറഞ്ഞാടിയതു വിദ്യാർഥികൾക്കു പുത്തൻകാഴ്ചയായി. മേഴ്സി കോളജ് ഭാഷാവിഭാഗവും കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിച്ച കഥയരങ്ങ് നാടകാവിഷ്കാരവും സെമിനാറും വിഖ്യാതകഥാപാത്രങ്ങളെ അടുത്തറിയാനുള്ള വേദിയായി.
മേഴ്സി കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻഎസ്എസ് കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.സി. രാജേശ്വരി സെമിനാർ നയിച്ചു. ഹിസ്റ്ററി വിഭാഗം മേധാവി സിസ്റ്റർ ഡോ.ഇ.ടി. ഷൈനി പ്രസംഗിച്ചു. ഡോ.പി.സി. ഏലിയാമ്മ രചനയും സംവിധാനവും നിർവഹിച്ച ആറു നാടകങ്ങളാണ് അരങ്ങിലെത്തിയത്.