പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: പുനലാൽ ദ ഡെയിൽ വ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിലെ ഫാർമക്കോളജി വിഭാഗത്തിനന്റെ ആഭിമുഖ്യത്തിൽ "ഫാർമകണക്ട് 26' അന്താരാഷ്്ട്ര സെമിനാർ 18നു സംഘടിപ്പിക്കും. രാവിലെ ഒന്പതിനു കോളജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പ്രഭാഷണം നടത്തും.
കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റും ഗവേർണിംഗ് കൗൺസിൽ ചെയർപേഴ്സണുമായ ദ ഡെയിൽ വ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിലെ ഡോ. ജി. എം. നായർ, മലേഷ്യയിലെ യൂണിവേഴ്സിറ്റി ടെക് നോളജി എംഎആർഎയിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഹനിഷ് സിംഗ്, ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ. സച്ചിൻ ഷെണോയ്, കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശ്രീജിത്ത് പരമേശ്വരൻ പണിക്കർ, ഗവൺമെന്റ് ആയുർവേദ കോളജിലെ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ. കെ.ആർ. ചന്ദ്രൻമോഹൻ നായർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
Tags : Nattuvishesham Local News Seminar College of Pharmacy