x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി ദ​വാ​ദ്മി ഏ​രി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു


Published: May 12, 2026 10:36 AM IST | Updated: May 12, 2026 10:36 AM IST

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ളി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദ​വാ​ദ്മി റോ​യ​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ നടക്കും.

കേ​ളി ഏ​രി​യ ഓ​ഫീ​സി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന് ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ദ​വാ​ദ്മി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ജി പ്ലാ​വി​ള​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റിമാ​രാ​യ മോ​ഹ​ന​ൻ, ലി​നീ​ഷ്, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ നി​സാ​റു​ദ്ദി​ൻ, ഹാ​രി​സ്, നാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ - വി. ഗി​രീ​ഷ്, ക​ൺ​വീ​ന​ർ - കെ.​കെ. മു​ജീ​ബ്, വൈ​സ് ചെ​യ​ർ​മാ​ൻ - പ്ര​വീ​ൺ, ജോ. ​ക​ൺ​വീ​ന​ർ - ഗി​രീ​ഷ് പി​ള്ള, സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ - ഉ​മ്മ​ർ, ജോ. ​ക​ൺ​വീ​ന​ർ - ലി​നീ​ഷ്, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ - മോ​ഹ​ന​ൻ, ഗ​താ​ഗ​ത ക​മ്മി​റ്റി ക​ൺ​വീ​ന​ർ - റാ​ഫി, ജോ. ​ക​ൺ​വീ​ന​ർ - ആ​ന്‍റ​ണി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ - രാ​ജേ​ഷ്, കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി നി​സാ​റു​ദ്ദീ​ൻ, എം. സ​ജീ​ർ, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ നാ​സിം, വ​ള​ണ്ടി​യ​ർ ക​മ്മി​റ്റി ക്യാ​പ്റ്റ​ൻ പി.പി. ഹാ​രി​സ് എ​ന്നി​വ​രു​മാ​യി 31 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

പെ​രു​ന്നാ​ൾ ദി​നം രാ​വി​ലെ ഏഴിന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെന്‍റിന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ അ​തേ ദി​വ​സ​വും സെ​മി ഫൈ​ന​ലും ഫൈ​ന​ലും പി​റ്റേ ദി​വ​സ​വും എ​ന്ന രീ​തി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ചീ​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ട്വ​ന്‍റി - 20 മോ​ഡ​ലി​ൽ 20 ഓ​വ​ർ വീ​തം എ​ട്ട് ടീ​മു​ക​ളാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ടീ​മു​ക​ളാ​യി​രി​ക്കും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് കാ​ഷ്പ്രൈ​സും ട്രോ​ഫി​യും ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ കെ.കെ. മു​ജീ​ബ് യോ​ഗ​ത്തി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : keli dawadmi area cricket tournament

Recent News

Corehub Up