x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നെ​തി​രാ​യ അ​തി​ക്ര​മം, അ​പ​ല​പ​നീ​യം: കേ​ളി


Published: April 27, 2026 12:26 PM IST | Updated: April 27, 2026 12:26 PM IST

റി​യാ​ദ്: പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ന​ട​ത്തി​യ പ്ര​സം​ഗം ത​ട​സപ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ത്ത​രേ​ന്ത്യ​യി​ലെ ദ​ളി​ത് - ​വ​ർ​ഗീ​യ പീ​ഡ​ന​ങ്ങ​ൾ​ക്കും ബ​ദ​ലാ​യി കേ​ര​ളം തീ​ർ​ക്കു​ന്ന സം​ര​ക്ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചി​ല​ർ ഇ​ട​പെ​ട്ട് പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

സാം​സ്കാ​രി​ക വേ​ദി​ക​ളി​ലെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ഭ​യാ​ന​ക​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. കേ​ര​ളം ജാ​തി -​ മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണെ​ന്ന കു​രീ​പ്പു​ഴ​യു​ടെ പ​രാ​മ​ർ​ശ​വും വ​ർ​ഗീ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ പ്ര​ണ​യ ദ​മ്പ​തി​ക​ളു​ടെ ഉ​ദാ​ഹ​ര​ണ​വും ചി​ല​ർ​ക്കി​ട​യി​ൽ അ​സ​ഹി​ഷ്ണു​ത​യ്ക്ക് ഇ​ട​യാ​ക്കി​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

"ഇ​വി​ടെ രാ​ഷ്ട്രീ​യം പ​റ​യാ​ൻ പാ​ടി​ല്ല' എ​ന്ന നി​ല​പാ​ടി​നെ ശ​ക്ത​മാ​യി ത​ള്ളി​ക്കൊ​ണ്ട്, താ​ൻ ഒ​രു രാ​ഷ്ട്രീ​യ ക​വി​യാ​ണെ​ന്നും ത​ന്റെ ക​വി​ത​യി​ൽ രാ​ഷ്ട്രീ​യം ഉ​ണ്ടാ​വു​മെ​ന്നും അ​ത് തു​ട​ർ​ന്നും പ​റ​യു​മെ​ന്നും കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ആ​വ​ർ​ത്തി​ച്ച​ത് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പി​ന്‍റെ സ്വ​ര​മാ​യി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​വാ​ക്കു​ക​ൾ സാം​സ്കാ​രി​ക കേ​ര​ള​ത്തിന്‍റെ ഉ​റ​ച്ച ശ​ബ്ദ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ലാ​കാ​ര​ന്മാ​രെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രെ​യും നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​മ​ന സാം​സ്കാ​രി​ക മ​ണ്ണി​ൽ ന​ട​പ്പാ​കി​ല്ലെ​ന്ന് ക​വി വ്യ​ക്ത​മാ​ക്കു​ന്നു.‌

ഈ ​സം​ഭ​വ​ത്തി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നോ​ടൊ​പ്പം ഉ​റ​ച്ച ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Tags : Kureepuzha Sreekumar Keli Violence Pathanamthitta

Recent News

Corehub Up