Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Backwaters

കാ​യ​ല്‍ നി​ക​ത്തി ബ​ര്‍​ത്ത് നി​ര്‍​മാ​ണം; സ്വ​കാ​ര്യ ഷി​പ്പിം​ഗ് യാ​ര്‍​ഡി​നെ​തി​രെ പ​രാ​തി

വൈ​പ്പി​ന്‍: അ​ന​ധി​കൃ​ത​മാ​യി കാ​യ​ല്‍ നി​ക​ത്തി ബ​ര്‍​ത്ത് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. കാ​ള​മു​ക്കി​നു തെ​ക്ക് പ​ണി​ക്ക​ര്‍​പ​ടി ഭാ​ഗ​ത്ത് ബ​ര്‍​ത്ത് നി​ര്‍​മി​ക്കാ​ന്‍ സ്വ​കാ​ര്യ ഷി​പ്പിം​ഗ് യാ​ര്‍​ഡ് ക​മ്പ​നി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് കേ​ര​ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ജ​യ​ന്‍ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി കാ​യ​ലി​ല്‍ ഗോ​ശ്രീ​പു​രം ഹാ​ര്‍​ബ​റി​നു തെ​ക്കു​വ​ശ​ത്താ​യി ഏ​ക​ദേ​ശം 50 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് ബ​ര്‍​ത്ത് നി​ര്‍​മാ​ണ​ത്തി​നാ​യി കു​റ്റി​യ​ടി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യു​ള്ള ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​വി​ടെ ബ​ര്‍​ത്ത് നി​ര്‍​മി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ല്‍ ഈ ​ഭാ​ഗം വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന പ്ര​ധാ​ന ചാ​ലാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വി​ടെ ബ​ര്‍​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ച്ചാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത സ്ഥി​ര​മാ​യി ത​ട​സ​പ്പെ​ടും.

കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ചെ​റു​വ​ഞ്ചി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും നി​ര്‍​മാ​ണം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ആ​വ​ശ്യം.

Kerala

കടല്‍ പ്രക്ഷുബ്ധം, കായലില്‍ തടസങ്ങള്‍, വെള്ളമിറങ്ങാന്‍ താമസം

കോ​ട്ട​യം: വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ വെ​ള്ളം ഉ​ള്‍ക്കൊ​ള്ള​നാ​കാ​ത്ത നി​ല​യി​ലായ​തോ​ടെ കോ​ട്ട​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും വെ​ള്ള​മൊ​ഴു​കി​യി​റ​ങ്ങാ​ന്‍ കാ​ല​താ​മ​സ​വും.

ഇ​തോ​ടെ പ്ര​ള​യജ​ലം ഒ​ഴു​കി​മാ​റാ​ന്‍ ദി​വ​സ​ങ്ങ​ളെ​ടു​ത്തേ​ക്കും. ക​ട​ല്‍ വ​ലി​യ തോ​തി​ല്‍ പ്ര​ക്ഷു​ബ്ധവു​മാ​ണ്. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ ക​ട​ൽ, വെ​ള്ളം എ​ടു​ത്തുതു​ട​ങ്ങും. ഇ​തോ​ടെ മാ​ത്ര​മേ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ വെ​ള്ളം പൂ​ര്‍ണ​മാ​യും ഇ​റ​ങ്ങു​ക​യു​ള്ളൂ.

തോ​ട്ട​പ്പ​ള്ളി സ്പി​ല്‍ വേ​യി​ലെ പൊ​ഴി മു​റി​ക്കാ​ന്‍ താ​മ​സി​ച്ച​തു ക​ട​ലി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പൊ​ഴി​ മു​റി​ച്ച​ത്. മേ​യ് അ​വ​സാ​ന​മോ ജൂ​ണ്‍ ആ​ദ്യ​മോ മു​റി​ക്കേ​ണ്ട പൊ​ഴി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ര്‍ത്താ​ന്‍ അ​ധി​കാ​രി​ക​ള്‍ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

ചെ​ളി​യും എ​ക്ക​ലും അ​ടി​ഞ്ഞ് വെ​ള്ളം ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശേ​ഷി കു​റ​ഞ്ഞു. 2617.5 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ല്‍ നി​ന്നും 387.87 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റാ​യി​ട്ടാ​ണു കു​റ​ഞ്ഞ​തെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

ന​ദി​തീ​ര​ങ്ങ​ളി​ലെ മ​ണ്‍തി​ട്ട​ക​ളും വെ​ള്ളം ഒ​ഴു​കിനീ​ങ്ങാ​ന്‍ ത​ട​സ​മു​ണ്ടാ​കു​ന്നു​ണ്ട്. എ​ക്ക​ലും ചെ​ളി​യും കാ​യ​ലി​ന്‍റെ പ​ല​ഭാ​ഗ​ത്തും ചെ​റു​തു​രു​ത്തു​പോ​ലെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Kerala

വ​ര്‍​ക്ക​ല​യി​ല്‍ യു​വാ​വ് കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ യു​വാ​വ് കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. കാ​പ്പി​ല്‍ ബീ​ച്ചി​ന് സ​മീ​പ​ത്തു​ള്ള കാ​യ​ലി​ലാ​ണ് യു​വാ​വ് മു​ങ്ങി മ​രി​ച്ച​ത്. അ​ഞ്ച​ല്‍ പ​ന​ച്ച​വി​ള ക​മ​ലാ​വി​ലാ​സ​ത്തി​ല്‍ കെ ​ക​ണ്ണ​ന്‍ (42) ആ​ണ് മ​രി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ങ്ങ​നെ​യാ​ണ് കാ​യ​ലി​ല്‍ വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Latest News

Corehub Up