Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Extension

പ​വ​ന്‍ ഖേ​ര​യ്ക്ക് തി​രി​ച്ച​ടി; മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ട​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യു​ടെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലെ കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​വ​ന്‍ ഖേ​ര​യ്ക്ക് തി​രി​ച്ച​ടി. ചൊ​വ്വാ​ഴ്ച വ​രെ മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന ഖേ​ര​യു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

റി​നി​കി ഭൂ​യാ​ൻ ശ​ർ​മ്മ​യ്ക്ക് ഒ​ന്നി​ല​ധി​കം പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സാ​മി​ൽ ഫ​യ​ൽ ചെ​യ്ത‌ എ​ഫ്ഐ​ആ​റി​ലാ​ണ് ഈ ​നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഖേ​ര​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി കോ​ട​തി​യി​ൽ വൈ​കാ​രി​ക​മാ​യ വാ​ദ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

ഒ​രു വേ​ട്ട​നാ​യ​യെ​പ്പോ​ലെ​യാ​ണ് അ​വ​ർ ഇ​ദ്ദേ​ഹ​ത്തെ പി​ന്തു​ട​രു​ന്ന​തെന്ന് മ​നു സിം​ഗ്‌​വി കോ​ട​തി​യെ അ​റി​യി​ച്ചു. ഗു​വാ​ഹ​ത്തി​യി​ൽ ഇ-​ഫ​യ​ലിം​ഗ് സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ അ​ദ്ദേ​ഹം വ​ല്ല കൊ​ടും കു​റ്റ​വാ​ളി​യോ ഭീ​ക​ര​വാ​ദി​യോ ആ​ണോ എ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​ക്ക് മു​ന്നി​ൽ ചോ​ദി​ച്ചു.

എ​ന്നാ​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ആ​സാ​മി​ലെ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ ത​ന്നെ സ​മീ​പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു​കൊ​ണ്ട് സു​പ്രീംകോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു. ഖേ​ര സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ അ​വി​ടു​ത്തെ കോ​ട​തി സ്വ​ത​ന്ത്ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും രേ​ഖ​ക​ളു​ടെ​യും മെ​റി​റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​നെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up