Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bali

ബാ​ലി​യി​ൽ നി​ന്ന് ലൊം​ബോ​ക്കി​ലേ​യ്ക്ക് പോ​യ ഫെ​റി​ക്ക് തീ​പി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 172 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി ദ്വീ​പി​ൽ നി​ന്ന് ലൊം​ബോ​ക്കി​ലേ​യ്ക്ക് പോ​യ ഫെ​റി​ക്ക് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 172 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചി​ല യാ​ത്ര​ക്കാ​രെ കാ​ണാ​താ​യ​താ​യും അ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബാ​ലി​യി​ലെ പ​ദാം​ഗ്ബോ​യി തു​റ​മു​ഖ​ത്ത് നി​ന്ന് ലൊം​ബോ​ക്കി​ലെ ലെം​ബ​ർ തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എം പു​ത്രി യാ​സ്മി​ൻ എ​ന്ന ഫെ​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ലൊം​ബോ​ക്ക് ക​ട​ലി​ടു​ക്കി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി മേ​ധാ​വി മു​ഹ​മ്മ​ദ് ഹ​രി​യാ​ദി പ​റ​ഞ്ഞു.

ര​ക്ഷ​പ്പെ​ടു​ത്തി​യ 172 പേ​രെ ബാ​ലി​യി​ലെ​യും ലൊം​ബോ​ക്കി​ലെ​യും തു​റ​മു​ഖ​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി. മ​രി​ച്ച​യാ​ൾ ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​നാ​ണ്. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​ണെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ ഇ​ന്തോ​നേ​ഷ്യ​ക്കാ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് നി​ര​വ​ധി ബോ​ട്ടു​ക​ൾ അ​യ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി ഹ​രി​യാ​ദി പ​റ​ഞ്ഞു. 200ല​ധി​കം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ദൗ​ത്യ​ത്തി​നാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ഫെ​റി​ക്ക് തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഫെ​റി​യി​ൽ അ​മി​ത​മാ​യി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​വും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up