Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Against

Thiruvananthapuram

ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ബാ​ങ്കി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം

മാ​റ​ന​ല്ലൂ​ർ: നി​ക്ഷേ​പ​ക​രു​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്കെ​തിരേ പ്ര​തി​ഷേ​ധ​വു​മാ​യി നി​ക്ഷേ​പ​ക​ർ രം​ഗ​ത്ത്.

ബാ​ങ്കി​നു മു​ന്നി​ൽ സം​ഘ​ടി​ച്ച നി​ക്ഷേ​പ​ക​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് നടത്തിയത്. ബാ​ങ്കി​ൽനി​ന്നും ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​നു​ള്ള തു​ക ഉ​ട​ന​ടി തി​രി​കെ ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​യ ബ​ഹു​ജ​ന സ​മ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യിരുന്നു പ്രതിഷേധം.
നി​ല​വി​ലെ ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ ഉ​ട​ന​ടി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന​താ​ണ് നി​ക്ഷേ​പ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​തി​നു​പു​റ​മെ, പു​തി​യൊ​രു ഡെ​പ്പോ​സി​റ്റ് ക​മ്മി​റ്റി അം​ഗ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചു.

ഡെ​പ്പോ​സി​റ്റ് ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ അ​ഡ് മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ർ ക​ഷ്ട​പ്പെ​ട്ട് അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ പ​ണം ബാ​ങ്കും സ​ർ​ക്കാ​രും ചേ​ര്‍​ന്ന് എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം സ​മ​രം കൂ​ടു​ത​ൽ തീ​വ്ര​മാ​ക്കാ​നാ​ണ് നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം.

Latest News

Corehub Up