Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barcelona Win

കൊ​മ്പ​ന്മാ​രെ വീ​ഴ്ത്തി ; ലാ​ലി​ഗ​യി​ൽ കി​രീ​ടം തൂ​ക്കി ബാ​ഴ്‌​സ

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ​ലി​ഗ എ​ൽ ക്ലാ​സി​ക്കോ​യി​ൽ റ​യ​ൽ മ‍​ഡ്രി​ഡി​നെ ത​ക​ര്‍​ത്ത് ബാ​ഴ്‌​സ​ലോ​ണ കി​രീ​ടം നി​ല​നി​ർ​ത്തി. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ചി​ര​വൈ​രി​ക​ളാ​യ റ​യ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ഴ്‌​സ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​മ്പ​താം മി​നി​റ്റി​ൽ മാ​ർ​ക​സ് റാ​ഷ്ഫോ​ഡും 18-ാം മി​നി​റ്റി​ൽ ഫെ​റാ​ൻ ടോ​റ​സു​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. ര​ണ്ട് ഗോ​ളു​ക​ൾ പി​റ​ന്ന​തോ​ടെ റ​യ​ൽ താ​ര​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​നി​ർ​ത്തി​യാ​ണ് ബാ​ഴ്സ കി​രീ​ടം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ന്ത​ട​ക്ക​ത്തി​ലും പാ​സു​ക​ളി​ലും ഷോ​ട്ടു​ക​ളി​ലു​മെ​ല്ലാം ബാ​ഴ്സി​ലോ​ന മ​ത്സ​ര​ത്തി​ൽ മേ​ൽ​ക്കൈ നേ​ടി. ഇ​തോ​ടെ 35 മ​ത്സ​ര​ങ്ങ​ളി​ൽ മു​പ്പ​തും ജ​യി​ച്ച് ഒ​ന്നാ​മ​തു​ള്ള ബാ​ഴ്സ​യ്ക്ക് 91 പോ​യി​ന്‍റാ​യി. കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ബാ​ഴ്സ​യ്ക്ക് ഒ​രു സ​മ​നി​ല ത​ന്നെ ധാ​രാ​ള​മാ​യി​രു​ന്നു.

Latest News

Corehub Up