ബാഴ്സലോണ: സ്പാനിഷ് ലാലിഗ എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ കിരീടം നിലനിർത്തി. എതിരില്ലാത്ത രണ്ട് ഗോളിന് ചിരവൈരികളായ റയലിനെ പരാജയപ്പെടുത്തിയാണ് ബാഴ്സ കിരീടം സ്വന്തമാക്കിയത്.
ഒമ്പതാം മിനിറ്റിൽ മാർകസ് റാഷ്ഫോഡും 18-ാം മിനിറ്റിൽ ഫെറാൻ ടോറസുമാണ് ലക്ഷ്യം കണ്ടത്. രണ്ട് ഗോളുകൾ പിറന്നതോടെ റയൽ താരങ്ങൾ തലങ്ങും വിലങ്ങും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല. മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്സ കിരീടം ഉറപ്പിച്ചിരിക്കുന്നത്.
പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം ബാഴ്സിലോന മത്സരത്തിൽ മേൽക്കൈ നേടി. ഇതോടെ 35 മത്സരങ്ങളിൽ മുപ്പതും ജയിച്ച് ഒന്നാമതുള്ള ബാഴ്സയ്ക്ക് 91 പോയിന്റായി. കിരീടം നിലനിർത്താൻ ബാഴ്സയ്ക്ക് ഒരു സമനില തന്നെ ധാരാളമായിരുന്നു.
Tags : el clasico barcelona realmadrid barcelona win