ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് ആവേശകരമായ ജയം. ബാഴ്സലോണയുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാബെ ഇരട്ട ഗോളുകളുമായി (41, 87) തിളങ്ങി.
റഫീഞ്ഞയാണ് ബാഴ്സയ്ക്കുവേണ്ടി ഗോൾ നേടിയത് (61). ലീഗില്‍ 10 മത്സരങ്ങളില്‍ 27 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്. 25 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 24 പോയിന്റോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണുള്ളത്.