ലണ്ടൻ: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിൽ കലയുടെ മഹാവിസ്മയം തീർക്കാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. ബേസിംഗ്സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ട് വരെ ക്യൂഎംസി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
യുകെയിലെ ചെണ്ടമേളയുടെ ഗുരുവായി അറിയപ്പെട്ടിരുന്ന, അകാലത്തിൽ വിടപറഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരസമർപ്പണമായി ആണ് മുഴുവൻ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതം അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടക്കും.
കലാവിരുന്നിന്റെ പ്രധാന ആകർഷണങ്ങൾ:
മെഗാ ചെണ്ടമേളം - ഫിലിപ്പ്കുട്ടി അച്ചായന്റെ ശിഷ്യരായ ബേസിംഗ്സ്റ്റോക്ക്, പോർട്സ്മൗത്ത്, സ്വിൻഡൻ ടീമുകൾ അണിനിരക്കുന്നു.
മാജിക്കൽ മെന്റലിസം ഷോ - മെന്റലിസ്റ്റ് ജോയൽ.
മിമിക്സ് പരേഡ് - കലാഭവൻ ദിലീപ്.
ഡാൻസ് എക്സ്ട്രാവാഗൻസ - D3, D4 ഫെയിം യദു കൃഷയുടെ നേതൃത്വത്തിൽ ഗോഡ്സ് ഓൺ ഡാൻസേഴ്സ്.
നാടകം 'ജീൻവാൽജീൻ' – വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ്’ ആസ്പദമാക്കി ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സാമൂഹ്യ-സംഗീത-ചരിത്ര നാടകം. ഡോ. അജി പീറ്റർ, സി. എ ജോസഫ്, ജോണി ജോസഫ് തുടങ്ങിയ പ്രമുഖർ അരങ്ങിലെത്തുന്നു.
വിശിഷ്ടാതിഥികൾ: ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ എസ്. ശ്രീകുമാർ.
ഉദ്ഘാടനച്ചടങ്ങിൽ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച "സൈന്യാധിപൻ' സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും. അവതാരകരായി അശ്വതി ഹരീഷും ജോംസി അരുണും എത്തും.
പ്രവേശനം: ഉച്ചയ്ക്ക് രണ്ട് മുതൽ. പരിപാടികൾ മൂന്നിന് ആരംഭിക്കും. സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
രജിസ്ട്രേഷൻ: https://forms.gle/BGe2uZDDfoxUwcJv9. വേദി: QMC Auditorium, Cliddesden Road, Basingstoke, RG21 3HF. തീയതി: ഞായർ, സമയം: മൂന്നിന് - എട്ടിന്.