പാലക്കാട്: പാലക്കാട് ഉപജില്ല ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ഭാരതമാത സ്കൂൾ ഓവറോൾ കിരീടം നേടി. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സീനിയർ, ജൂണിയർ വിഭാഗത്തിലും ആണ്‍കുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ സബ്ജൂണിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.