Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bathing

കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ചാത്തമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്‍റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലായിരുന്നു സംഭവം.

ചാത്തമംഗലത്തെ സനുവിന്‍റെ വീട്ടിലെത്തിയ ശേഷം രണ്ട് വിദ്യാർഥികളും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയാണ് മുങ്ങിപ്പോയ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാൽ സനു ഫിയാസിനെ രക്ഷിക്കാനായില്ല.

തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് സനു ഫിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Kerala

ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് വേ​ട്ടം​പ​ള്ളി പ​ത്രം​കോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ അ​ഖി​ൽ (33) ആ​ണ് മ​രി​ച്ച​ത്.

ചെ​ല്ല​ഞ്ചി ഭാ​ഗ​ത്ത് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചം​ഗ സം​ഘ​മാ​യാ​ണ് അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളും ചെ​ല്ല​ഞ്ചി​ൽ എ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ അ​ഖി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​ഖി​ലി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം നി​ല​വി​ൽ പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. അ​ച്ഛ​ൻ: ഉ​ദ​യ​കു​മാ​ർ.​അ​മ്മ: ജ​ല​ജ. സ​ഹോ​ദ​ര​ൻ: രാ​ഹു​ൽ.

 

 

Kerala

കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

തിരൂര്‍: വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തിരൂര്‍ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകന്‍ നിബിന്‍ ഷാന്‍ (15) ആണ് മരണപ്പെട്ടത്.

വീട്ടില്‍ നിന്ന് ബന്ധുവിന്‍റെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു നിബിന്‍. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുളത്തിനകത്തെ ഗുഹ പോലുള്ള ഭാഗത്ത് കുടുങ്ങിപ്പോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിബിന്‍ ഷാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരൂര്‍ ആലത്തിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kerala

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

പ​റ​വൂ​ര്‍: പെ​രു​വാ​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. ഏ​ലൂ​ര്‍ നോ​ര്‍​ത്ത് പാ​ട്ടു​പു​ര​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ത​ട​ത്തി​പ്പ​റ​മ്പി​ല്‍ ലൈ​ജു -ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദ​ര്‍​ശാ(15)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പെ​രു​വാ​രം ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ലു​ള്ള കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

പാ​നാ​യി​ക്കു​ളം ലി​റ്റി​ല്‍​ഫ്ല​വ​ര്‍ ഹൈ​സ്‌​കൂ​ള്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ആ​ദ​ര്‍​ശ്, ട്യൂ​ഷ​ന്‍ പ​ഠി​ക്കു​ന്ന സ്ഥാ​പ​നം പെ​രു​വാ​രം ട​ര്‍​ഫി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം കൂ​ട്ടു​കാ​രോ​ടൊ​ത്ത് തി​രി​ച്ചു പോ​കു​മ്പോ​ഴാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കൂ​ടെ​യു​ള​ള​വ​രി​ല്‍ ചി​ല​ര്‍ കു​ള​ത്തി​ലി​റ​ങ്ങി നീ​ന്തി​യ ശേ​ഷം ക​ര​യ്ക്ക് ക​യ​റി. ഇ​തി​നി​ടെ വെ​ള്ള​ത്തി​ല്‍ താ​ണു​പോ​യ ആ​ദ​ര്‍​ശി​നെ ര​ക്ഷി​ക്കാ​ന്‍ കൂ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ള്‍ ക​ര​യു​ന്ന​ത് കേ​ട്ട് നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​നാ വി​ഭാ​ഗം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​റ​വൂ​ര്‍ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ര​മേ​ഷ് ഡി. ​കു​റു​പ്പ് എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് സം​സ്‌​കാ​രം ന​ട​ത്തും. സ​ഹോ​ദ​രി: അ​തു​ല്യ.

Kerala

കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

ചെ​ങ്ങ​ന്നൂ​ർ: കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി.

ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും മ​ണി​മ​ല വ​യ​ലി​ൽ ക​രി​ക്കാ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ മ​ക​നു​മാ​യ ജോ​യേ​ൽ ആ​ന്‍റ​ണി (21) യെ​യാ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരമായിരുന്നു അ​പ​ക​ടം. മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ജോ​യേ​ൽ. കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി ഉ​ട​ൻ ത​ന്നെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. രാ​ത്രി വൈ​കും വ​രെ പ്ര​ദേ​ശ​ത്ത് ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ജോ​യേ​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ജോ​യേ​ലി​ന്‍റെ ബ​ന്ധു​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

District News

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പാ​ലേ​രി കൂ​നി​യോ​ട് പു​ഴ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ പാ​ലോ​ളി​പ്പ​റ​മ്പ് സി​ദ്ധാ​ര്‍​ഥ് (15) ആ​ണ് മ​രി​ച്ച​ത്.

കൂ​നി​യോ​ട് ബ​ന്ധു വീ​ട്ടി​ല്‍ അ​മ്മ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി അ​ല​ക്കാ​ന്‍ പോ​യ അ​മ്മ​യോ​ടൊ​പ്പം താ​ന്തോ​ന്നി ക​ട​വി​ല്‍ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മേ​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

തി​രു​വ​ള്ളൂ​ര്‍ ശാ​ന്തി നി​കേ​ത​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍നി​ന്ന് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​ക്കു​ക​യാ​ണ് സി​ദ്ധാ​ർ​ഥ്. പാ​ലോ​ളി​പ്പ​റ​മ്പ് ബാ​ല​ന്‍റെ​യും ഷി​ജി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: ഷി​ബി​ന.

District News

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

നാ​ദാ​പു​രം: കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. ഊ​ര​ത്ത് പ​ന്നി​വ​യ​ല്‍ വ​ള്ളി​യു​ള്ള ത​റേ​മ്മ​ല്‍ കു​റ്റി​ക്കാ​ട്ടി​ല്‍ ശ്രീ​ജി​ത്തി​ന്‍റെ മ​ക​നും വേ​ളം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ്ടു കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ ഷാ​ഹു​ല്‍ രാ​ജ് ( കി​ച്ചു-18) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘം പ​ശു​ക്ക​ട​വ് പൃ​ക്ക​ന്‍​തോ​ട് കെ​എ​സ്ഇ​ബി ഡാം ​സൈ​റ്റി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും കു​റ്റ്യാ​ടി ജ​ന​കീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന പ്ര​വ​ര്‍​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഷാ​ഹു​ല്‍ രാ​ജി​നെ കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി അ​മ്മ: വി​ജി. സ​ഹോ​ദ​ര​ന്‍: അ​മ്പാ​ടി.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ര്‍ ടാ​ങ്ക് ത​ക​ര്‍​ന്ന് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം:​ കൊ​ണ്ടോ​ട്ടി​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ന​ടി​യി​ൽ കു​ളി​ക്കു​ന്ന​തി​ന​ട​യി​ൽ ടാ​ങ്ക് ത​ക​ർ​ന്ന് യു​വാ​വ് മ​രി​ച്ചു.
കൊ​ണ്ടോ​ട്ടി ക​രു​വാ​ങ്ക​ല്ല് വ​ട്ട​പ​റ​മ്പി​ൽ ചോ​നാ​രി മു​ഹ​മ്മ​ദ് ഫൈ​സ​ൽ (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ട്ട വീ​ടാ​യ​തി​നാ​ൽ ക​മ്പി​ക​ള്‍ കൊ​ണ്ടു​ള്ള സ്റ്റാ​ന്‍റി​ന് മു​ക​ളി​ലാ​ണ് വാ​ട്ട​ര്‍ ടാ​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന​ത്. പു​റ​ത്തു​ള്ള ഈ ​വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ അ​ടി​യി​ൽ ടാ​പ്പ് തു​റ​ന്ന് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്റ്റാ​ന്‍റി​ന്‍റെ ക​മ്പി ദ്ര​വി​ച്ച് പോ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് ടാ​ങ്ക് മ​റി​ഞ്ഞ് വീ​ണ​ത്. യു​വാ​വി​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് മ​റി​ഞ്ഞ് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം: അ​മ്മ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം. കു​ഞ്ഞി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി​നി മു​ബ​ഷി​റ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു കി​ണ​റ്റി​ലേ​ക്കു വ​ഴു​തി വീ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ർ ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. കു​റു​മാ​ത്തൂ​ർ ഡ​യ​റി ജു​മാ​മ​സ്‌​ജി​ദി​നു സ​മീ​പ​ത്തെ മൂ​ല​ക്ക​ൽ പു​തി​യ​പു​ര​യി​ൽ മു​ബ​ഷി​റ- കു​ട​ക് കു​ശാ​ൽ ന​ഗ​റി​ലെ ബി​സി​ന​സു​കാ​ര​ൻ ജാ​ബി​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​മി​സ് അ​ല​നാ​ണ് മ​രി​ച്ച​ത്.

അ​മ്മ​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് വീ​ടി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ജ് അ​ബ്ദു​റ​ഹി​മാ​ൻ, ഷം​സാ​ദ്, നാ​സ​ർ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യായി​രി​ന്നു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up