പറവൂര്‍: പെരുവാരം ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഏലൂര്‍ നോര്‍ത്ത് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിന് സമീപം തടത്തിപ്പറമ്പില്‍ ലൈജു -രമ്യ ദമ്പതികളുടെ മകന് ആദര്ശാ(15)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുളത്തിലായിരുന്നു അപകടം.
പാനായിക്കുളം ലിറ്റില്‍ഫ്ലവര്‍ ഹൈസ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദര്‍ശ്, ട്യൂഷന് പഠിക്കുന്ന സ്ഥാപനം പെരുവാരം ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊത്ത് തിരിച്ചു പോകുമ്പോഴാണ് കുളിക്കാനിറങ്ങിയത്. കൂടെയുളളവരില്‍ ചിലര്‍ കുളത്തിലിറങ്ങി നീന്തിയ ശേഷം കരയ്ക്ക് കയറി. ഇതിനിടെ വെള്ളത്തില്‍ താണുപോയ ആദര്‍ശിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോകുകയായിരുന്നു.
കുട്ടികള്‍ കരയുന്നത് കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് അഗ്നിരക്ഷാസേനാ വിഭാഗം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂര്‍ താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. മുഖ്യമന്ത്രി വി.ഡി. സതീശന്, നഗരസഭാ അധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പ് എന്നിവര്‍ ആശുപത്രിയിലെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്കാരം നടത്തും. സഹോദരി: അതുല്യ.
Tags : temple pond Student drowns bathing Adarsh death