Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bavali River

വ​യ​നാ​ട്ടി​ല്‍ പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ലെ ര​ണ്ട് വിദ്യാർഥികൾ ബാ​വ​ലി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ഷം​സീ​റി​ൻ്റെ മ​ക​ൻ അ​ദ്നാ​ൻ( 17 ), പ​തി​മം​ഗ​ലം സ്വ​ദേ​ശി അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ ആ​ഷി​ഖ്(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ടു​വ​ള്ളി ദ​ർ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

മൈ​സൂ​രു​വി​ൽ വി​നോ​ദ​യാ​ത്ര പോ​യ സം​ഘം മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെ ഇ​ന്നു രാ​വി​ലെ ബാ​വ​ലി മ​ഖാം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കുട്ടി​ക​ളി​ൽ ചി​ല​ർ പു​ഴ​യോ​ര​ത്ത് എ​ത്തി. മു​ബ​ഷി​ർ എ​ന്ന കു​ട്ടി​യാ​ണ് ആ​ദ്യം പു​ഴ​യി​ൽ അ​ക​പ്പെ​ട്ട​ത്.

പു​ഴ​യി​ൽ ഇ​റ​ങ്ങി​യ അ​ദ്നാ​നും ആ​ഷി​ഖും മു​ബ​ഷീ​റി​നെ ര​ക്ഷ​പ്പെ​ട്ടു​ത്തി​യെ​ങ്കി​ലും മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പു​റ​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​ദ്നാ​നും ആ​ഷി​ഖി​നും അ​ന​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Latest News

Corehub Up