ബാവലി പുഴയിൽ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ.
കേളകം: മലയോര മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസായ ബാവലി പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. മീൻ പിടിക്കാനായി ആരെങ്കിലും നഞ്ചു കലക്കിയതാണോ എന്ന് സംശയമുണ്ട്. കേളകത്തെ കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസിനു സമീപമാണ് മീനുകളെ ചത്തു പൊന്തിയ നിലയിൽ കണ്ടെത്തിയത്.
മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന കുടിവള്ളെ സ്രോതസാണ് ബാവലി പുഴ.
പുഴവെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നഞ്ചു കലക്കിയും മറ്റു നിയമവിരുദ്ധമായ രീതിയിലും ജലാശയങ്ങളിൽ നിന്ന് മീൻപിടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
Tags : Bavali River nattuvishesham local news