Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bear Attack

America

മൊ​ണ്ടാ​ന​യി​ൽ ഹൈ​ക്കിം​ഗി​നി​ടെ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യുവാവിന് ദാ​രു​ണാ​ന്ത്യം

മൊ​ണ്ടാ​ന: അ​മേ​രി​ക്ക​യി​ലെ മൊ​ണ്ടാ​ന​യി​ലു​ള്ള ഗ്ലേ​സി​യ​ർ നാ​ഷ​ന​ൽ പാ​ർ​ക്കി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ന്ത​ണി പോ​ളി​യോ (33) മരിച്ചു. 1998ന് ​ശേ​ഷം ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഈ ​പ്ര​ദേ​ശ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ മ​ര​ണ​മാ​ണ്.

"അ​ച്ഛാ, ഞാ​ൻ മ​ല​ക​യ​റു​ക​യാ​ണ്. ഇ​വി​ടെ ന​ല്ല വ​ന്യ​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. ഐ ​ല​വ് യു ​ഡാ​ഡ്' എ​ന്നാ​ണ് നാ​ഷ​ണ​ൽ പാ​ർ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ന്ത​ണി ത​ന്‍റെ അ​ച്ഛ​ന് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ന്ത​ണി മരിച്ചത്. മൗ​ണ്ട​ൻ ബ്രൗ​ൺ ട്രെ​യി​ലി​ൽ ഒ​റ്റ​യ്ക്ക് ഹൈ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ന്ത​ണി ക​ര​ടി​യു​ടെ മു​ൻ​പി​ൽ​പ്പെ​ട്ട​ത്.

പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ഹൈ​ക്ക​റാ​യി​രു​ന്ന ആ​ന്ത​ണി, ക​ര​ടി​യെ പ്ര​തി​രോ​ധി​ക്കാ​ൻ "ബി​യ​ർ സ്പ്രേ' ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ല്ല.

ആ​ന്ത​ണി​യു​ടെ മൃ​ത​ദേ​ഹം ന​ട​പ്പാ​ത​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 15 മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​നു​ള്ളി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ്ര​ദേ​ശം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ ആ​ന്ത​ണി ഒ​രു മി​ക​ച്ച കാ​യി​ക​താ​ര​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ ത​ള​ർ​ന്ന അ​ച്ഛ​ൻ ആ​ർ​ത​ർ, ആ​ന്ത​ണി ഒ​രു പോ​രാ​ളി​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ണീ​രോ​ടെ ഓ​ർ​ത്തെ​ടു​ത്തു.

Latest News

Corehub Up