Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beef

Idukki

പോ​ത്തി​റ​ച്ചി​യെ​ന്ന വ്യാ​ജേ​ന കാ​ള​യി​റ​ച്ചി വി​ല്‍​ക്കു​ന്നെന്ന്


കു​മ​ളി: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ പോ​ത്തി​റ​ച്ചി​യെ​ന്ന പേ​രി​ല്‍ കാ​ള​യി​റ​ച്ചി വി​ല്‍​പ​ന ന​ട​ത്തി ഉ​പ​യോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​യി പ​രാ​തി. ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​ക​ളി​ല്‍​നി​ന്നു​ള്ള ക​ന്നു​കാ​ലി വ​ര​വ് കു​റ​ഞ്ഞ​തോ​ടെ ബീ​ഫ് വി​ല കി​ലോ​യ്ക്ക് 450 മു​ത​ല്‍ 500 രൂ​പ വ​രെ​യാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് പോ​ത്തി​റ​ച്ചി​യെ​ക്കാ​ള്‍ വി​ല കു​റ​ഞ്ഞ കാ​ള, പ​ശു എ​ന്നി​വ​യു​ടെ ഇ​റ​ച്ചി തു​ല്യ​വി​ല ഈ​ടാ​ക്കി വ്യാ​പാ​രി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. മാം​സം മു​റി​ച്ചു​വ​യ്ക്കു​മ്പോ​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഇ​തു പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യി​ല്ല. ഭൂ​രി​ഭാ​ഗം സ്റ്റാ​ളു​ക​ളി​ലും ഏ​തി​നം മാം​സ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കാ​റി​ല്ല.​

വി​പ​ണി​യി​ല്‍ വ്യാ​പാ​രി​ക​ള്‍ കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ച്ച് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ കു​മ​ളി, അ​ണ​ക്ക​ര, വ​ണ്ടി​പ്പെ​രി​യാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി​ക്കെ​തി​രേ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സി​വി​ല്‍ സ​പ്ലൈ​സ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വി​പ​ണി​യി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി പോ​ത്തി​റ​ച്ചി​ക്കും കാ​ള​യി​റ​ച്ചി​ക്കും വെ​വ്വേ​റെ വി​ല​വി​വ​ര​പ്പ​ട്ടി​ക​യും ബോ​ര്‍​ഡു​ക​ളും നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും വ​ര്‍​ധി​പ്പി​ച്ച വി​ല പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up