കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക്.
ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിക്കുകയായിരുന്നു. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്.
ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. നിലവിൽ വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിച്ച് മാത്രം യാത്ര ചെയ്യുക.