x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ൽ​പ്പാ​റ ചു​ര​ത്തി​ലെ 40 വ​ള​വു​ക​ളും കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ


Published: June 3, 2026 10:26 AM IST | Updated: June 3, 2026 10:26 AM IST

കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി-​വാ​ൽ​പ്പാ​റ 40 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളും ഇ​നി​മു​ത​ൽ കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ പോ​ലീ​സി​ന്‍റെ ആ​സ്ഥാ​ന​ത്തു​നി​ന്നു നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പു​തു​താ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലി​രു​ന്ന് നി​രീ​ക്ഷി​ച്ചു തു​ട​ങ്ങി. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

40 വ​ള​വു​ക​ളി​ലും ര​ണ്ട് കാ​മ​റ വീ​ത​മാ​ണ് സ്ഥാ​പി​ച്ചി​രു​ക്കു​ന്ന​ത്. മു​ൻ എ​സ്. പി. ​കാ​ർ​ത്തി​കേ​യ​ന്‍റെ സ​മ​യ​ത്താ​ണ് കാ​മ​റ​ക​ൾ വ​ച്ച​ത്. വ​ന്യ​ജീ​വി​ക​ളി​ൽ നി​ന്നു​ള്ള ര​ക്ഷ​യ്ക്കാ​യി കാ​മ​റ​ക​ൾ ഇ​രു​ന്പ് കൂ​ടി​നു​ള്ളി​ലാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ വ​ള​വു​ക​ളി​ലും ക​യ​റ്റ​ത്തി​ലും ഇ​റ​ക്ക​ത്തി​ലു​മു​ള്ള വാ​ഹ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കാ​മ​റ​ക​ൾ. 80 കാ​മ​റ​ക​ളും ക​ൺ​ട്രോ​ൾ സെ​ന്‍റ​റു​മാ​യി ബ​ന്ധി​പ്പി​ട്ടു​ണ്ട്.

Tags : hairpin bend Police

Recent News

Corehub Up