കോയന്പത്തൂർ: പൊള്ളാച്ചി-വാൽപ്പാറ 40 ഹെയർപിൻ വളവുകളും ഇനിമുതൽ കോയന്പത്തൂർ ജില്ലാ പോലീസിന്റെ ആസ്ഥാനത്തുനിന്നു നിരീക്ഷണത്തിലായിരിക്കും. പുതുതായി പ്രവർത്തനം തുടങ്ങിയ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലിരുന്ന് നിരീക്ഷിച്ചു തുടങ്ങി. അപകടങ്ങളുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം എത്തിക്കുകയെന്ന ലക്ഷ്യം വച്ചാണ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നത്.
40 വളവുകളിലും രണ്ട് കാമറ വീതമാണ് സ്ഥാപിച്ചിരുക്കുന്നത്. മുൻ എസ്. പി. കാർത്തികേയന്റെ സമയത്താണ് കാമറകൾ വച്ചത്. വന്യജീവികളിൽ നിന്നുള്ള രക്ഷയ്ക്കായി കാമറകൾ ഇരുന്പ് കൂടിനുള്ളിലാണ് വച്ചിരിക്കുന്നത്. ഓരോ വളവുകളിലും കയറ്റത്തിലും ഇറക്കത്തിലുമുള്ള വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് കാമറകൾ. 80 കാമറകളും കൺട്രോൾ സെന്ററുമായി ബന്ധിപ്പിട്ടുണ്ട്.