Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bengal Project

വ​രു​ന്നു ബു​ള്ള​റ്റ് ട്രെ​യി​ൻ; ബം​ഗാ​ളി​ന്‍റെ റെ​യി​ൽ മു​ഖ​ച്ഛാ​യ മാ​റു​ന്നു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റു​ന്നു. 61 പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​രം കേ​ന്ദ്രം ന​ൽ​കി. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്‌​ച​യി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി​യെ​യും വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബു​ള്ള​റ്റ് ട്രെ​യി​ൻ ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തോ​ടൊ​പ്പം അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് 60 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ചു.

പു​തു​താ​യി 538 ഫ്ലൈ​ഓ​വ​റു​ക​ളും അ​ണ്ട​ർ​പാ​സു​ക​ളും നി​ർ​മി​ക്കും. സം​സ്ഥാ​ന​ത്തെ 102 റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കും. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ൽ​ക്ക​ത്ത മെ​ട്രോ​യ്ക്ക് 60 പു​തി​യ റെ​യ്ക്കു​ക​ൾ അ​നു​വ​ദി​ക്കും.

ബം​ഗാ​ളി​ലെ ദാ​ൻ​കു​നി​യെ​യും ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കി​ഴ​ക്ക് - പ​ടി​ഞ്ഞാ​റ് ച​ര​ക്കു​നീ​ക്ക ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കും. ഇ​നി ജ​ന​ങ്ങ​ൾ​ക്ക് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up